Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാർഗിൽ വിജയ് ദിവസിൽ വീരസൈനികർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി


ഇന്ത്യയെ സുരക്ഷിതമാക്കുന്നതിൽ ധീരരായ സൈനികർ കാട്ടിയ അസാധാരണമായ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും കാർഗിൽ വിജയ് ദിവസിൽ രാഷ്ട്രം നന്ദി രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിലും അവർ കാണിച്ച വീര്യം എക്കാലവും ദേശാഭിമാനത്തിന്റെ സ്രോതസ്സായി നിലനിൽക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ അചഞ്ചലമായ രാജ്യസ്നേഹവും കർത്തവ്യനിഷ്ഠയും തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

“ഇന്ത്യയുടെ സുരക്ഷയ്ക്കായി അസാധാരണമായ ധൈര്യവും സമർപ്പണവും കാഴ്ചവെച്ച വീരസൈനികർക്ക്, കാർഗിൽ വിജയ് ദിവസിൽ രാജ്യം നന്ദി രേഖപ്പെടുത്തുന്നു. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അവർ കാണിച്ച വീര്യം എക്കാലവും ദേശാഭിമാനത്തിന്റെ സ്രോതസ്സായി നിലനിൽക്കും. അവരുടെ അചഞ്ചലമായ രാജ്യസ്നേഹവും കർത്തവ്യനിഷ്ഠയും തലമുറകളെ തുടർന്നും പ്രചോദിപ്പിക്കും.”

*****

-NK-