പിഎം ഇന്ത്യ
കൃഷിയിലും ഭക്ഷ്യസംബന്ധിയായ വ്യവസായത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും കിര്‍ഗിസ്ഥാനുമായി കരാര്‍ ഒപ്പുവെക്കാനുള്ള കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ഗവേഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അനുഭവജ്ഞാനവും, മൃഗപരിപാലനം, പക്ഷിപ്പനി, ഫുട് ആന്‍ഡ് മൗത്ത് രോഗം, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഔഷധങ്ങള്‍, ചെടിവളര്‍ത്തല്‍, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ വിത്ത് ഉല്‍പാദിപ്പിക്കല്‍, വിത്തുകള്‍ സാക്ഷ്യപ്പെടുത്തല്‍, വിവിധ തരം ജലസേചന രീതികള്‍ പരിചയപ്പെടുത്തല്‍, ഭക്ഷ്യസംസ്‌കരണത്തിനും പാക്കിങ്ങിനും വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള സഹകരണം ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട കരാര്‍.
വിവരം കൈമാറുന്നതിനപ്പുറം സസ്യവര്‍ഗങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം, കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും, തോട്ടവിള ഗവേഷണവും പഠനവും, ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും, ജലക്കൃഷിയും മല്‍സ്യക്കൃഷിയും തുടങ്ങിയ കാര്യങ്ങളിലും സഹകരിക്കാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.
സഹകരിക്കാനും കരാര്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരാനിടയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാനും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരാര്‍ ഒപ്പിടുന്ന സമയം മുതല്‍ അഞ്ചു വര്‍ഷത്തേക്കാണു കാലാവധി. കാലാവധി പൂര്‍ത്തിയാകുന്നതിന് ആറു മാസം മുന്‍പെങ്കിലും കരാറില്‍നിന്നു പിന്‍വാങ്ങുന്നതായി നയതന്ത്ര വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളില്‍ ഒന്ന് അറിയിക്കാത്ത പക്ഷം അഞ്ചു വര്‍ഷത്തേക്കു കൂടി കരാര്‍ പ്രാബല്യത്തിലുണ്ടാകും.