പിഎം ഇന്ത്യ
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു ക്ഷാമാശ്വാസവും ഇക്കൊല്ലം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ / പെന്‍ഷന്റെ 2% വരും ഇത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍ അംഗീകരിച്ച ഫോര്‍മുലയ്ക്ക് അനുസൃതമാണ് ഈ വര്‍ദ്ധന.
2016-17 ധനകാര്യ വര്‍ഷത്തില്‍ 8 മാസക്കാലത്തെ (ജൂലൈ 2016 മുതല്‍ ഫെബ്രുവരി 2017 വരെ) ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കുന്നതിലൂടെ ഖജനാവിന് മൊത്തം 3,748 കോടി രൂപ ചെലവ് വരും. പ്രതിവര്‍ഷം ഇത് 5622.10 കോടി രൂപയും. ഏകദേശം 50.68 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 54.24 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.