പിഎം ഇന്ത്യ
വെനിസ്വേലയിൽ ശക്തമായ ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും ജീവഹാനിയിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി അനുശോചനം അറിയിച്ച ശ്രീ മോദി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുകയും ദുരന്തബാധിതരായ എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഈ വിഷമഘട്ടത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നു പ്രധാനമന്ത്രി ഉറപ്പുനൽകി.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“വെനിസ്വേലയിൽ ശക്തമായ ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ അതീവ ദുഃഖമുണ്ട്.
ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി, വെനിസ്വേല ഗവണ്മെന്റിനും ജനങ്ങൾക്കും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നു. കൂടാതെ, ഈ വിഷമഘട്ടത്തിൽ ദുരന്തബാധിതരായ എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണ്.”
Deeply saddened by the devastation caused by the severe earthquakes in Venezuela.
On behalf of the people of India, I extend our heartfelt condolences to the Government and people of Venezuela, especially to the families who have lost their loved ones. We pray for the speedy…
— Narendra Modi (@narendramodi) June 25, 2026
***
SK