പിഎം ഇന്ത്യ
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും അനുവദിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കൊല്ലം ജൂലൈ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം അംഗീകരിച്ച ഫോര്‍മുലപ്രകാരമാണ് ഈ വര്‍ദ്ധന. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 4 ശതമാനമാണ് ക്ഷാമബത്ത. ഇതിന് പുറമെയാണ് ഒരു ശതമാനം വര്‍ദ്ധന അനുവദിച്ചിട്ടുള്ളത്.
ക്ഷാമബത്തയും, ക്ഷാമാശ്വാസവും നല്‍കുന്നതുവഴി ഖജനാവിലുള്ള മൊത്തം പ്രതിവര്‍ഷ സാമ്പത്തിക ബാദ്ധ്യത 3068.26 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തെ ബാധ്യത (2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെയുള്ള എട്ട് മാസക്കാലത്തെ) 2042.50 കോടി രൂപ വരും. 49.26 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനയുടെ പ്രയോജനം ലഭിക്കും.