Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളത്തിലെ തിരുവനന്തപുരത്ത് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

കേരളത്തിലെ തിരുവനന്തപുരത്ത് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ  പൂർണ്ണ രൂപം


കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി പിണറായി വിജയൻ ജി, വിവിധ സ്ഥലങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, തിരുവനന്തപുരത്തിന്റെ അഭിമാനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയറുമായ, എന്റെ വളരെ പഴയ സഹപ്രവർത്തകൻ വി.വി. രാജേഷ് ജി, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ! നമസ്കാരം!

കേരളത്തിന്റെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾക്ക് ഇന്ന് പുതിയൊരു ഗതിവേഗം കൈവന്നിരിക്കുന്നു. ഇന്നു മുതൽ, കേരളത്തിൽ റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയിരിക്കുന്നു, തിരുവനന്തപുരത്തെ രാജ്യത്തിന്റെ ഒരു വലിയ സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു. ഇന്ന്, രാജ്യത്തെ ദരിദ്രരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഒരു വലിയ തുടക്കം കേരളത്തിൽ നിന്നാണ്. ഇന്ന്, പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വഴിയോര കച്ചവടക്കാരായ, വണ്ടികളിലും, നടപ്പാതകളിലും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. കേരളത്തിലെ ജനങ്ങൾക്ക്, നാട്ടുകാർക്ക്, വികസനത്തിന്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്, ഈ പദ്ധതികൾക്കെല്ലാം ഞാൻ നിരവധി അഭിനന്ദനങ്ങൾ നേരുന്നു.

എന്റെ സുഹൃത്തുക്കളെ,

​ഒരു വികസിത ഇന്ത്യയെ സൃഷ്ടിക്കുന്നതിന്, ഇന്ന് രാജ്യം മുഴുവൻ ഒന്നിച്ചു നിന്ന് പരിശ്രമിക്കുകയാണ്. ഒരു വികസിത ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ, നമ്മുടെ നഗരങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്. കഴിഞ്ഞ 11 വർഷമായി, നഗര അടിസ്ഥാന സൗകര്യങ്ങളിൽ കേന്ദ്ര ​ഗവൺമെൻ്റ് ധാരാളം നിക്ഷേപം നടത്തിവരികയാണ്.

​സുഹൃത്തുക്കളെ,

​നഗരത്തിലെ ദരിദ്ര കുടുംബങ്ങൾക്കായി കേന്ദ്ര ​ഗവൺമെൻ്റ് ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. പിഎം ആവാസ് യോജന പ്രകാരം, രാജ്യത്ത് 4 കോടിയിലധികം വീടുകൾ നിർമ്മിച്ച് ദരിദ്രർക്ക് നൽകി. ഇതിൽ, ഒരു കോടിയിലധികം വീടുകൾ നഗരത്തിലെ ദരിദ്രർക്കായി നിർമ്മിച്ചു. കേരളത്തിലെ നഗര പ്രദേശത്തെ ഒന്നര ലക്ഷത്തോളം ദരിദ്രർക്കും അടച്ചുറപ്പുളള വീട് ലഭിച്ചു.

സുഹൃത്തുക്കളെ,

​ദരിദ്ര കുടുംബങ്ങളുടെ വൈദ്യുതി ബിൽ ലാഭിക്കുന്നതിനായി, പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചു. ആയുഷ്മാൻ ഭാരതിൽ നിന്ന് പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ചികിത്സ ലഭിക്കുന്നു. സ്ത്രീശക്തിയുടെ (നാരി-ശക്തി) ആരോഗ്യ സുരക്ഷയ്ക്കായി, മാതൃ വന്ദന യോജന പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചു. 12 ലക്ഷം രൂപ വരെയുള്ള വരുമാനം കേന്ദ്ര ​ഗവൺമെൻ്റ് നികുതി രഹിതമാക്കി. ഇത് കേരളത്തിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് മധ്യവർഗത്തിന്, ശമ്പള വിഭാഗത്തിന് വളരെ വലിയ നേട്ടമായി.

എന്റെ സുഹൃത്തുക്കളെ,

കഴിഞ്ഞ 11 വർഷത്തിനിടയിൽ, രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന വലിയൊരു പ്രവർത്തനം നടന്നിട്ടുണ്ട്. ഇപ്പോൾ ദരിദ്രർ, പട്ടികജാതി/വർഗ/ഒബിസി, സ്ത്രീകൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവർക്കും ബാങ്ക് വായ്പകൾ എളുപ്പത്തിൽ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു. യാതൊരു ഗ്യാരണ്ടിയും ഇല്ലാത്തവർക്ക്, ​ഗവൺമെൻ്റ് തന്നെ അവരുടെ ഗ്യാരണ്ടിയായി മാറുകയാണ്.

എന്റെ സുഹൃത്തുക്കളെ,

​വഴിയോരങ്ങളിലും തെരുവുകളിലും സാധനങ്ങൾ വിൽക്കുന്ന ഈ തെരുവ് കച്ചവടക്കാരുടെ അവസ്ഥ മുൻപ് വളരെ മോശമായിരുന്നു. സാധനങ്ങൾ വാങ്ങാൻ അവർക്ക് കൂടിയ പലിശയ്ക്ക് പണം കടം വാങ്ങേണ്ടി വന്നു. കേന്ദ്ര ​ഗവൺമെൻ്റ് ആദ്യമായി അവർക്കായി പിഎം സ്വനിധി പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിക്ക് ശേഷം, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സഹപ്രവർത്തകർക്ക് ബാങ്കുകളിൽ നിന്ന് ധാരാളം സഹായം ലഭിച്ചു. ലക്ഷക്കണക്കിന് വഴിയോര കച്ചവടക്കാർക്ക് ജീവിതത്തിൽ ആദ്യമായി ബാങ്ക് വായ്പ ലഭിച്ചു.

​എന്റെ സുഹൃത്തുക്കളെ,

​ഇപ്പോൾ ഇന്ത്യാ ഗവൺമെന്റ് ഒരു പടി മുന്നോട്ട് നീങ്ങി, ഈ സഹപ്രവർത്തകർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. കുറച്ച് മുമ്പ്, ഇവിടെയും പിഎം സ്വനിധി ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നു. ഇതിൽ, കേരളത്തിൽ നിന്നുള്ള പതിനായിരവും തിരുവനന്തപുരത്ത് നിന്നുള്ള 600-ലധികം സഹപ്രവർത്തകരുമുണ്ട്. മുമ്പ്, സമ്പന്നർക്ക് മാത്രമേ ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ വഴിയോര കച്ചവടക്കാർക്കും സ്വനിധി ക്രെഡിറ്റ് കാർഡ് ഉണ്ട്.

എന്റെ സുഹൃത്തുക്കളെ,

​കേന്ദ്ര ​ഗവൺമെൻ്റ് കണക്റ്റിവിറ്റി, ശാസ്ത്ര-നവീകരണങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയിൽ ധാരാളം നിക്ഷേപം നടത്തുന്നു. സി‌എസ്‌ഐ‌ആറിൻ്റെ ഇന്നൊവേഷൻ ഹബ്ബിന്റെയും, മെഡിക്കൽ കോളേജിൽ ഒരു റേഡിയോ സർജറി സെന്ററിൻ്റെയും തറക്കല്ലിടൽ, കേരളത്തെ ശാസ്ത്ര, നൂതനാശയ, ആരോഗ്യ സംരക്ഷണ കേന്ദ്രമാക്കി മാറ്റാൻ സഹായിക്കും.

എന്റെ സുഹൃത്തുക്കളെ,

ഇന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന്, കേരളത്തിന്റെ റെയിൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെട്ടിരിക്കുന്നു. അൽപ്പം മുമ്പ് ഫ്ലാഗ് ഓഫ് ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ, ഇതിൽ നിന്ന്, കേരളത്തിലെ യാത്രാ സൗകര്യം ശക്തിപ്പെടും, ഇതിൽ നിന്ന് ടൂറിസം മേഖലയ്ക്കും വളരെയധികം നേട്ടമുണ്ടാകും. ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ തീർത്ഥാടകർക്ക് യാത്ര കൂടുതൽ എളുപ്പമാക്കും. ഈ പദ്ധതികളിൽ നിന്നെല്ലാം കേരളത്തിന്റെ വികസനത്തിനും വേഗത ലഭിക്കും.

പങ്കാളികളെ,

വികസിത ഇന്ത്യ എന്ന സ്വപ്നം വികസിത കേരളത്തിലൂടെ മാത്രമേ പൂർത്തീകരിക്കപ്പെടുകയുള്ളൂ. ഇതിൽ കേന്ദ്ര ​ഗവൺമെൻ്റ് കേരള ജനതയ്‌ക്കൊപ്പം പൂർണ്ണ ശക്തിയോടെ നിലകൊള്ളുന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ വീണ്ടും നിരവധി ആശംസകൾ നേരുന്നു. ഇതിനുശേഷം, കേരളത്തിലെ ആയിരക്കണക്കിന് ജനങ്ങൾ, ഉത്സാഹഭരിതരായ ജനങ്ങൾ, ആത്മവിശ്വാസം നിറഞ്ഞ ജനങ്ങൾ, എന്റെ പ്രസംഗത്തിനായി കാത്തിരിക്കുന്നു, അവിടെയും എനിക്ക് വളരെ തുറന്നു സംസാരിക്കാൻ അവസരം ലഭിക്കും. സമഗ്രമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിക്കും, മാധ്യമങ്ങൾക്കും ഇതിൽ വലിയ താൽപ്പര്യമില്ല, പക്ഷേ അതിൽ കൂടുതൽ ഉണ്ടായിരിക്കും. അതിനാൽ ഇന്ന് ഈ പരിപാടി ഞാൻ ഇവിടെ ഉപസംഹരിക്കുന്നു, തുടർന്ന് 5 മിനിറ്റിനുശേഷം, മറ്റേ പരിപാടിയിലേക്ക് പോയതിനുശേഷം, കേരളത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഞാൻ തീർച്ചയായും അവിടെ പറയും.

​വളരെ നന്ദി.

***

SK