Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സ്വാമിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വാമിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.

ആശയവിനിമയത്തിനിടെ, സാമൂഹിക സേവനം, വിദ്യാഭ്യാസം, ആത്മീയത, സമൂഹക്ഷേമം എന്നീ മേഖലകളിലെ സ്വാമിമാരുടെ സമർപ്പിത പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു, അവരുടെ ശ്രമങ്ങൾ ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് ശാശ്വത സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരുവിന്റെ കാലാതീതമായ ആദർശങ്ങളിൽ വേരൂന്നിയ ട്രസ്റ്റിന്റെ സംരംഭങ്ങൾ സമൂഹത്തിലുടനീളം സമത്വം, ഐക്യം, അന്തസ്സ് എന്നിവ തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“വർക്കല, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വാമിമാരെ കണ്ടുമുട്ടി. സാമൂഹിക സേവനം, വിദ്യാഭ്യാസം, ആത്മീയത, സമൂഹക്ഷേമം എന്നീ മേഖലകളിലെ അവരുടെ സമർപ്പിത പ്രവർത്തനങ്ങൾ നമ്മുടെ സാമൂഹിക ഘടനയ്ക്ക് ശാശ്വത സംഭാവന നൽകിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ കാലാതീതമായ ആദർശങ്ങളിൽ വേരൂന്നിയ അവരുടെ പരിശ്രമങ്ങൾ സമൂഹത്തിലുടനീളം സമത്വം, ഐക്യം, അന്തസ്സ് എന്നിവ തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്നു.”

******

SK