പിഎം ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരദ്വഹനത്തില്‍ വെങ്കലമെഡല്‍ നേടിയ ദീപക്ക് ലാതെറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘നമ്മുടെ ഭാരാദ്വഹകര്‍ മികച്ച ഫോമിലാണ്. എന്റെ യുവ സുഹൃത്ത് പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയിരിക്കുന്നു. ഈ യുവാവിന് അഭിനന്ദനങ്ങള്‍. അവന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും’ പ്രധാനമന്ത്രി പറഞ്ഞു
ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയതോടെ, ദീപക് ലാതെര്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഭാരാദ്വഹകനായി.
Our weightlifters are in superb form! My young friend Deepak Lather wins a Bronze in the Men's 69 kg category. Congratulations to this youngster and all the best for his future endeavours: PM @narendramodi #GC2018 @GC2018 pic.twitter.com/H93XVJnFhh
— PMO India (@PMOIndia) April 6, 2018