Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസ്-2026 പുരുഷവിഭാഗം ഡെക്കാത്ത്‌ലണിൽ വെങ്കല മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷവിഭാഗം ഡെക്കാത്ത്‌ലണിൽ വെങ്കല മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മത്സരത്തിലെ പത്ത് ഇനങ്ങളിലും തേജസ്വിൻ ശങ്കർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച ശ്രീ മോദി, വരും വർഷങ്ങളിലും തുടർച്ചയായ വിജയം ആശംസിച്ചു

പ്രധാനമന്ത്രി എക്സിൽ കുറിച്ചു: 

“ഇന്ത്യൻ കായികതാരങ്ങൾ ചരിത്രം സൃഷ്ടിക്കുന്നതും നമ്മുടെ രാജ്യത്തെ അഭിമാനം കൊള്ളിക്കുന്നതും തുടരുകയാണ്!

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷവിഭാഗം ഡെക്കാത്ത്‌ലണിൽ തേജസ്വിൻ ശങ്കർ വെങ്കലം നേടി. 10 ഇനങ്ങളിലും അദ്ദേഹം അസാധാരണമായ ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹം തുടർന്നും തിളങ്ങട്ടെ. എന്റെ ആശംസകൾ.”

 

-NK-