പിഎം ഇന്ത്യ
ക്വാൽകോം (Qualcomm Inc.) പ്രസിഡന്റും സിഇഒയുമായ ക്രിസ്റ്റ്യാനോ ആർ ആമൺ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ ഊർജസ്വലമായ സ്റ്റാർട്ടപ്പുകളെയും നൂതനാശയ ഉപജ്ഞാതാക്കളെയും കുറിച്ചുള്ള പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ എടുത്തുപറഞ്ഞു. സെമികണ്ടക്ടർ, ചിപ്പ് നിർമാണം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:
“ക്വാൽകോം പ്രസിഡന്റും സിഇഒയുമായ ക്രിസ്റ്റ്യാനോ ആർ ആമണുമായി കൂടിക്കാഴ്ച നടത്തിയതിൽ അതിയായ സന്തോഷമുണ്ട്. നിർമിതബുദ്ധി, മറ്റ് നൂതന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നൂതനാശയ ഉപജ്ഞാതാക്കളുമായും ചേർന്ന് ക്വാൽകോമിന് എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സെമികണ്ടക്ടർ, ചിപ്പ് നിർമാണം എന്നീ മേഖലകളിൽ അടുത്ത സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.
@Qualcomm
@cristianoamon”
Was delighted to meet Mr. Cristiano R. Amon, President & CEO, Qualcomm Inc. We discussed how Qualcomm can work with Indian innovators and StartUps in AI and other futuristic areas of technology. We also talked about working closely in the world of semiconductors and chip… pic.twitter.com/sD60S61iON
— Narendra Modi (@narendramodi) February 20, 2026
-SK-