Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗവണ്‍മെന്റ് ജീവനക്കാര്‍ ‘മാറ്റത്തിന്റെ പ്രതിനിധികളാവണമെന്ന്’

ഗവണ്‍മെന്റ് ജീവനക്കാര്‍ ‘മാറ്റത്തിന്റെ പ്രതിനിധികളാവണമെന്ന്’

ഗവണ്‍മെന്റ് ജീവനക്കാര്‍ ‘മാറ്റത്തിന്റെ പ്രതിനിധികളാവണമെന്ന്’


തങ്ങളുടെ സ്ഥാപനങ്ങളിലും വകുപ്പുകളിലും മാറ്റത്തിന്റെ പ്രതിനിധികളാവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗവണ്‍മെന്റ് ജീവനക്കാരെ ആഹ്വാനം ചെയ്തു. സിവില്‍ സര്‍വ്വീസ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ഗവണ്‍മെന്റ് ജീവനക്കാരെ അഭിസംബോധന ചെയ്യവെ, ജീവനക്കാര്‍ തങ്ങളുടെ പങ്ക് പുനര്‍ നിര്‍വചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം നിയന്ത്രിക്കലിനും നേതൃത്വപരമായ കഴിവുകള്‍ക്കുമപ്പുറം മാറ്റത്തിന്റെ പ്രതിനിധികളായി അവര്‍ സ്വയം കരുതണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ടീമുകളായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ഗവണ്‍മെന്റ് ജീവനക്കാരെ ആഹ്വാനം ചെയ്തു. ‘പരിഷ്‌ക്കരണത്തില്‍ നിന്ന് പരിവര്‍ത്തനത്തി’ലേയ്ക്ക് എന്ന തന്റെ മന്ത്രം ഗവണ്‍മെന്റ് ജീവനക്കാര്‍ ‘പരിഷ്‌ക്കരണത്തില്‍ നിന്ന് നിര്‍വഹണത്തിലേയ്ക്കും തുടര്‍ന്ന് പരിവര്‍ത്തനത്തിലേക്കും’ എന്ന് വ്യഖ്യാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ താഴെ തട്ടിലെ പരിവര്‍ത്തനം പ്രകടമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പൊതുജന പങ്കാളിത്തമാണ് വിജയത്തിന്റെ നിദാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ന് പുരസ്‌ക്കാരങ്ങള്‍ നേടിയ സംരംഭങ്ങള്‍ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ പദ്ധതികളും സംരംഭങ്ങളും താഴെത്തട്ടില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാന്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകണമെന്ന് പ്രധാനമന്ത്രി ജീവനക്കാരെ ആഹ്വാനം ചെയ്തു.
ഇതുവരെയുള്ള യാത്രയുടെ ഒരു വിമര്‍ശാനാത്മക വിലയിരുത്തലിനും പുതിയ നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തിനും ഉള്ള ഒരു അവസരമാണ് സിവില്‍ സര്‍വ്വീസ് ദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ വിജയകരമായ സംരംഭങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നേടിയവരെ അഭിനന്ദിച്ച് കൊണ്ട് മറ്റ് ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഈ വിജയം പ്രജോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം പുരസ്‌ക്കാരത്തിനായി പരിഗണിച്ച ചുരുക്ക പട്ടികയില്‍ 74 വിജയകഥകള്‍ ഉണ്ടായിരുന്നുവെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വമ്പിച്ച കുതിച്ച് ചാട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ ഇത് രാജ്യത്തെ ജില്ലകളിലെ പത്ത് ശതമാനത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗമനപരമായ സമീപനം കൈകൊള്ളാന്‍ അദ്ദേഹം എല്ലാ ജില്ലകളെയും ആഹ്വാനം ചെയ്തു.

ജനതാത്പര്യം ലക്ഷ്യമിട്ട് കൊണ്ട് പുതിയ വഴികള്‍ പരീക്ഷിക്കാന്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ ധൈര്യം കാണിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഭരണവുമായി ബന്ധപ്പെട്ട പ്രധാന മേഖലകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറിമാരുടെ സമിതികളെക്കുറിച്ച് പരാമര്‍ശിക്കവെ, ഓഫീസ് ജോലി സമയം കഴിഞ്ഞും, അവധി ദിവസങ്ങളിലും ഈ ഉദ്യോഗസ്ഥര്‍ സ്വമേധയാ തങ്ങളുടെ ജോലി ഏറ്റെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല പുതിയ നിര്‍ദ്ദേശങ്ങളും ആശയങ്ങളും ഈ സമിതികള്‍ മുന്നോട്ട് വച്ചു. പതിനായിരം മണിക്കൂറാണ് അവര്‍ ഈ ജോലിയ്ക്കായി വിനിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.