പിഎം ഇന്ത്യ
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളവായിട്ടുള്ള സ്ഥിതി വിശേഷത്തെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂ ഡല്‍ഹിയില്‍ പാര്‍ലമെന്റ് ഹൗസില്‍ ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചു.
പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വടക്കന്‍ ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ തീരുമാനിച്ചു.