Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ കൂടുതൽ താങ്ങാനാകുന്നതും പ്രാപ്യവുമാക്കാൻ കഴിഞ്ഞ 12 വർഷമായി നടത്തുന്ന ശ്രമങ്ങൾ എടുത്തുകാട്ടി പ്രധാനമന്ത്രി


ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ കൂടുതൽ താങ്ങാനാകുന്നതും പ്രാപ്യവുമാക്കാൻ കഴിഞ്ഞ 12 വർഷമായി ഇന്ത്യ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും ദുർബലരായ വ്യക്തികൾക്കു മികച്ച ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് നിലവിലുള്ള രാജ്യമെന്ന നിലയിൽ അറിയപ്പെടുന്നതിൽ നമുക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.

പിഎം ഭാരതീയ ജൻ ഔഷധി പരിയോജന പോലുള്ള മറ്റു ശ്രമങ്ങൾ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സഹായിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. സ്റ്റെന്റുകളുടെയും കൃത്രിമ കാൽമുട്ടുകളുടെയും വില സാധാരണക്കാർക്ക് താങ്ങാനാകുന്നതായി മാറിയെന്നും ഇതു നിരവധി ജനങ്ങൾക്കു സഹായകരമായെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

അതേസമയം, കൂടുതൽ സ്ഥാപനങ്ങളും സീറ്റുകളും ലഭ്യമാക്കിയതിലൂടെ ​വൈദ്യശാസ്ത്ര വിദ്യാഭ്യാസം ജനങ്ങൾക്കു കൂടുതൽ പ്രാപ്യമായതായി പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു. ആരോഗ്യമേഖല എങ്ങനെ പരിവർത്തനം ചെയ്യപ്പെട്ടു എന്നതിന്റെ നേർക്കാഴ്ച പങ്കുവച്ച അദ്ദേഹം, ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയിൽ ഊന്നി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ കൂടുതൽ താങ്ങാനാകുന്നതും പ്രാപ്യവുമാക്കാൻ കഴിഞ്ഞ 12 വർഷമായി ഇന്ത്യ കഠിനമായി പരിശ്രമിക്കുകയാണ്.

ഏറ്റവും ദുർബലരായ വ്യക്തികൾക്കു മികച്ച ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ നൽകുന്ന, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് നിലവിലുള്ള രാജ്യമെന്ന നിലയിൽ അറിയപ്പെടുന്നതിൽ നമുക്ക് അഭിമാനമുണ്ട്.

പിഎം ഭാരതീയ ജൻ ഔഷധി പരിയോജന പോലുള്ള മറ്റു ശ്രമങ്ങൾ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സഹായിച്ചു. സ്റ്റെന്റുകളുടെയും കൃത്രിമ കാൽമുട്ടുകളുടെയും വില സാധാരണക്കാർക്കു താങ്ങാനാകുന്നതായി മാറി. ഇതു നിരവധി ജനങ്ങൾക്കു സഹായമായിട്ടുണ്ട്.

അതേസമയം, കൂടുതൽ സ്ഥാപനങ്ങളും സീറ്റുകളും ലഭ്യമാക്കിയതിലൂടെ മെഡിക്കൽ വിദ്യാഭ്യാസം ജനങ്ങൾക്കു കൂടുതൽ പ്രാപ്യമായി മാറിയിരിക്കുന്നു.

ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയിൽ ഊന്നി നാം മുന്നോട്ടു പോകും.

#12YearsOfSwasthBharat”

 

“ആരോഗ്യ മേഖല എങ്ങനെ പരിവർത്തനം ചെയ്യപ്പെട്ടു എന്നതിന്റെ നേർക്കാഴ്ച….

#12YearsOfSwasthBharat”

 

SK