Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ചന്ദ്രശേഖർ ആസാദിന്റെ നിർഭയമായ ധീരതയ്ക്കും അചഞ്ചലമായ രാജ്യസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രാഷ്ട്രത്തിനുവേണ്ടി സ്വയം സമർപ്പിക്കാൻ അദ്ദേഹം എണ്ണമറ്റ ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനം നൽകിയെന്ന് ചൂണ്ടിക്കാണിച്ച ശ്രീ മോദി, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും കൂട്ടിച്ചേർത്തു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“ധീരനായ ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ നിർഭയമായ ധീരതയ്ക്കും അചഞ്ചലമായ രാജ്യസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുണ്ട്. രാഷ്ട്രത്തിനുവേണ്ടി സ്വയം സമർപ്പിക്കാൻ അദ്ദേഹം എണ്ണമറ്റ ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനം നൽകി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു.”

***

NK