Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി മരണം: പ്രധാനമന്ത്രി അനുശോചിച്ചു


ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി ഏതാനും പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

‘ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി ഉണ്ടായ ദുരന്തം ദുഃഖിപ്പിക്കുന്നു. എന്റെ മനസ്സ് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ്.

അപകടത്തില്‍ പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

റെയില്‍വേ മന്ത്രാലയം സംഭവത്തെ ഗൗരവത്തോടെ വീക്ഷിക്കുകയും എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.’, പ്രധാനമന്ത്രി പറഞ്ഞു.