പിഎം ഇന്ത്യ
ഇന്ത്യന് റെവന്യൂ സര്വീസിലെ 167 പ്രൊബേഷണര്മാര് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്ശിച്ചു.
ജനങ്ങളോട് ഇടപഴകുമ്പോള് അവരെ വിശ്വാസത്തിലെടുത്തുവേണം പ്രവര്ത്തിക്കാനെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി നിര്ദേശിച്ചു. നല്ല പങ്ക് പൗരന്മാരും നിയമം അനുസരിക്കുന്നവരാണെന്നും രാഷ്ട്രതാല്പര്യത്തെ മുന്നിര്ത്തി നിയമങ്ങളെ അംഗീകരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ നികുതിനയം നടപ്പാക്കുകയെന്നത് ഉദ്യോഗസ്ഥരുടെ ചുമതലയാണെങ്കിലും സത്യസന്ധരായ നികുതിദായകര് പീഡിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജനസൗഹൃദപരമായ എല്ലാ ഗവണ്മെന്റ് പദ്ധതികളും മുന്ഗണനാടിസ്ഥാനത്തില് ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്ദേശിച്ചു.
പ്രൊബേഷണര്മാരുടെ സംശയങ്ങള്ക്കു മറുപടി നല്കവേ, ഓരോ ഇന്ത്യന് പൗരനും തന്റെ കുടുംബാംഗമാണെന്ന കാഴ്ചപ്പാടുണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വികാരമുണ്ടെങ്കില് ആവേശത്തോടെ പ്രവര്ത്തിക്കാന് സാധിക്കുമെന്നും തളരുന്ന പ്രശ്നമേയില്ലെന്നും അദ്ദേഹം പറഞ്ഞു.
45 മിനുട്ട് നീണ്ട ചടങ്ങില് സിവില് സര്വീസ് ഉദ്യോഗസ്ഥര്ക്കുണ്ടായിരിക്കേണ്ട മാനുഷികതയും വൈകാരികതയും വിശദീകരിച്ച പ്രധാനമന്ത്രി തന്റെ വ്യക്തിജീവിതത്തിലെയും രാഷ്ട്രീയജീവിതത്തിലെയും രസകരമായ ഏതാനും സംഭവങ്ങളും പരാമര്ശിച്ചു.
A lively interaction with young IRS officers. Emphasised on upholding people's trust in course of their duty. https://t.co/zJfHk7CTVX
— Narendra Modi (@narendramodi) March 10, 2016