പിഎം ഇന്ത്യ
ജപ്പാന്‍ പ്രതിരോധമന്ത്രി ശ്രീ. ജെന്‍ നകതാനി ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഈ മാസമാദ്യം ധാക്കയിലുണ്ടായ ഭീകവാദി ആക്രമണത്തില്‍ ജപ്പാന്‍ പൗരന്മാര്‍ക്കു ജീവന്‍ നഷ്ടപ്പെടാനിടയായതില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു. തീവ്രവാദത്തിനെതിരെ ഉഭയകക്ഷി സഹകരണവും ബഹുകക്ഷി സഹകരണവും ഉണ്ടാവണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഉഭയകക്ഷി പ്രതിരോധ സഹകരണ പദ്ധതികളെക്കുറിച്ചു ശ്രീ. നകതാനി പ്രധാനമന്ത്രിയോടു വിശദീകരിച്ചു. 2016 ഫെബ്രുവരിയില്‍ വിശാഖപട്ടണത്തു നടന്ന ഇന്റര്‍നാഷണല്‍ ഫഌറ്റ് റിവ്യൂവിലും 2016 ജൂണില്‍ ജാപ്പനീസ് തീരത്തു നടന്ന മലബാര്‍ എക്‌സര്‍സൈസിലും ജപ്പാന്‍ പങ്കെടുത്തതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
പൂര്‍വ, ദക്ഷിണപൂര്‍വ ഏഷ്യയിലെ മേഖലാതല സംഭവവികാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്കു ശ്രീ. നകതാനി വിശദീകരണം നല്‍കി.
ഈ വര്‍ഷാവസാനം ജപ്പാനില്‍ നടക്കുന്ന ആന്വല്‍ സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Mr. Gen Nakatani, Defence Minister of Japan calls on PM @narendramodi. https://t.co/aY0s8JzhQN
— PMO India (@PMOIndia) July 14, 2016
via NMApp