Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തിനാളില്‍ ഡോ. രാജേന്ദ്ര പ്രസാദിന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു


ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജയന്തിനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘മഹാത്മാഗാന്ധിയുടെ പ്രേരണയാല്‍ ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. നിസ്സഹകരണപ്രസ്ഥാനം പോലെ അടിത്തട്ടില്‍നിന്നുള്ള മുന്നേറ്റങ്ങളില്‍ പങ്കാളിയായ അദ്ദേഹം അധ്യക്ഷനെന്ന നിലയില്‍ ഭരണഘടനാ അസംബ്ലിക്കു ശക്തമായ നേതൃത്വം പകരുകയും ചെയ്തു.

പ്രഥമ രാഷ്ട്രപതിയായ അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശവും രാജ്യം രൂപീകൃതമായ ആദ്യനാളുകളില്‍ വളരെ വിലപ്പെട്ടതായിരുന്നു.

ഡോ. രാജേന്ദ്ര പ്രസാദിന്റെ സേവനം എത്രയോ തലമുറ ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നു.’, പ്രധാനമന്ത്രി പ്രസ്താവിച്ചു.