Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയപ്രകാശ് നാരായണിന്റെ ജന്മവാര്‍ഷികചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും


ലോക്‌നായക് ജയപ്രകാശ് നാരായണിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ (11 ഒക്ടോബര്‍, 2015) ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന ലോക്തന്ത്ര പ്രഹരി അഭിനന്ദന്‍ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പങ്കെടുക്കും. അതിന് ശേഷം അദ്ദേഹം മുംബൈ സന്ദര്‍ശിക്കും.

ചൈത്യഭൂമിയില്‍ ഡോ. ബാബാസാഹബ് അംബേദ്കര്‍ക്ക് പ്രണാമമര്‍പ്പിക്കുന്ന പ്രധാനമന്ത്രി ഇന്ദു മില്‍സ് കോമ്പൗണ്ടില്‍ ബാബാസാഹബ് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.

ജവഹര്‍ലാല്‍നെഹ്‌റു തുറമുഖത്ത് നിര്‍മ്മിക്കുന്ന നാലാമത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും രണ്ട് മെട്രോ ഇടനാഴികളുടെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ എം.എം.ആര്‍.ഡി.എ. മൈതാനത്ത് പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും.