പിഎം ഇന്ത്യ
ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) രാജ്യത്തെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വളരയെധികം സന്തോഷം പ്രകടിപ്പിച്ചു.
ഈ തണ്ണീർത്തടം പക്ഷിജാല വൈവിധ്യത്താൽ സമ്പന്നമാണെന്നും നിരവധി ദേശാടന പക്ഷികളെയും പ്രാദേശിക പക്ഷികളെയും ആകർഷിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ശ്രദ്ധേയമായ നാഴികക്കല്ല് ഇന്ത്യയുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെ, പ്രത്യേകിച്ച് സുപ്രധാനമായ തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിലുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ജനപങ്കാളിത്തം, ശാസ്ത്രം, നൂതനാശയം, സജീവ ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ കൂട്ടായ ശ്രമങ്ങൾ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും വരുംതലമുറകൾക്കായി കൂടുതൽ ഹരിതാഭമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനും സഹായകരമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“റാംസർ സൈറ്റുകളുടെ കാര്യത്തിൽ ഒരു സെഞ്ച്വറി!
ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) ഇന്ത്യയിലെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഈ തണ്ണീർത്തടം പക്ഷിജാല വൈവിധ്യത്താൽ സമ്പന്നവും നിരവധി ദേശാടന പക്ഷികളെയും പ്രാദേശിക പക്ഷികളെയും ആകർഷിക്കുന്നതുമാണ്.
നമ്മുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെയും, പ്രത്യേകിച്ച് തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിലുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഈ നേട്ടത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
ജനപങ്കാളിത്തം, ശാസ്ത്രം, നവീകരണം, ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. ഇവ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും വരുംതലമുറകൾക്കായി കൂടുതൽ ഹരിതാഭമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.”
A century as far as Ramsar sites are concerned!
Glad that the Jai Prakash Narayan Bird Sanctuary (Surha Tal) in Ballia, Uttar Pradesh has been designated as India’s 100th Ramsar site. This wetland is rich in avifaunal biodiversity, attracting several migratory and resident… pic.twitter.com/HENtPJoRnt
— Narendra Modi (@narendramodi) June 5, 2026
***
NK
A century as far as Ramsar sites are concerned!
— Narendra Modi (@narendramodi) June 5, 2026
Glad that the Jai Prakash Narayan Bird Sanctuary (Surha Tal) in Ballia, Uttar Pradesh has been designated as India’s 100th Ramsar site. This wetland is rich in avifaunal biodiversity, attracting several migratory and resident… pic.twitter.com/HENtPJoRnt