Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജലവിഭവ സഹകരണം : ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണാപത്രം ഒപ്പിടും


ജലവിഭവങ്ങളുടെ മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇരുകൂട്ടര്‍ക്കും പ്രയോജനം ലഭിക്കത്തക്ക തരത്തില്‍ ജലവിഭവം കൈകാര്യം ചെയ്യുന്നതിലെ ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. നദീതടങ്ങള്‍ക്കുള്ളില്‍ സംയോജിത ജലവിഭവ മാനേജ്‌മെന്റ് പദ്ധതികള്‍ ഉള്‍പ്പെടെ ജലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പഠന സന്ദര്‍ശനങ്ങളിലൂടെയും മറ്റുമുള്ള സാങ്കേതിക കൈമാറ്റത്തിനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ടാകും.

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന പരിസ്ഥിതി വിഷയങ്ങളും സമീപനങ്ങളും കണ്ടെത്തി ജല വിഭവ മാനേജ്‌മെന്റ് രംഗത്തുള്ള അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണം വികസിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ, കൂടിവരുന്ന ജലത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തില്‍ ജലവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ ജലവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തുകയും ഇതിന്റെ ലക്ഷ്യമാണ്.