Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജല സംരക്ഷണത്തിനായി കൈകോര്ക്കാ ന്‍ പ്രധാനമന്ത്രി യുവജനസംഘടനകളെ ആഘോനം ചെയ്തു.

ജല സംരക്ഷണത്തിനായി കൈകോര്ക്കാ ന്‍ പ്രധാനമന്ത്രി യുവജനസംഘടനകളെ ആഘോനം ചെയ്തു.


ഔദ്യോഗിക യുവജനസംഘടനകളായ എന്‍.സി.സി., എന്‍.എസ്.എസ്, ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, ഇന്ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി, നെഹ്‌റു യൂവകേന്ദ്രാ സംഘത്ഥന്‍, എന്നിവയുടെ പ്രവര്ത്ത നങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു.

രണ്ട് മണിക്കൂര്‍ നീണ്ട അവലോകനത്തിനിടെ ഈ സംഘടനകള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനവും കൂട്ടായ പ്രവര്ത്തകനവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്ത്തി ച്ച് ചൂണ്ടിക്കാട്ടി.

ഈ സംഘടനകള്ക്ക്് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന, ഉടന്‍ ചെയ്തു തീര്ക്കേരണ്ട ജോലികളെ കുറിച്ച് പരാമര്ശി്ക്കവെ, വരുന്ന ഏതാനും മാസങ്ങളില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴില്‍ ജലസംരക്ഷണത്തിനും, സംഭരണത്തിനും വേണ്ടി ബൃഹത്തായ പരിപാടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയുമായി പരമാവധി സഹകരിക്കാനും സാധ്യമായ എല്ലാ സഹായവും നല്കാരനും അദ്ദേഹം യുവജനസംഘടനകളെ ആഹ്വാനം ചെയ്തു.

സമൂഹത്തിലെ തങ്ങളുടെ പങ്കിനെ കുറിച്ച് യുവജനസംഘടനകള്‍ വിശദീകരിക്കവെ, പ്രധാനമന്ത്രി നിരവധി നിര്ദ്ദേ ശങ്ങള്‍ മുന്നോട്ട് വച്ചു. ശുചിത്വം ഉറപ്പാക്കല്‍, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്ജ്ജ നം തടയല്‍, യുവാക്കളില്‍ ദേശീയതയുടെ പുതിയ ചൈതന്യം വളര്ത്തെല്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാകണം യുവജന സംഘടനകള്‍ നിലകൊള്ളേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളില്‍ സാര്വകത്രിക പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പ് വരുത്താനുള്ള കേന്ദ്ര ഗവണ്മെ്ന്റിന്റെ ഇന്ദ്രധനുഷ് ദൗത്യത്തില്‍ യുവജന സംഘടനകള്ക്ക്ി സഹായം നല്കാ്നാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 12 ന് ദേശീയ യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളും സംരംഭങ്ങളും ഏകോപിപിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതുവഴി അത്തരം പരിപാടികള്‍ കൂടുതല്‍ അര്ത്ഥ്വത്താക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജനങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധം ഉറപ്പു വരുത്താനും കൂടുതല്‍ വിശാല തലങ്ങളിലേയ്ക്ക് എത്തിചേരാനും ഔദ്യോഗിക യുവജനസംഘടനകള്‍ സമൂഹ മാധ്യമങ്ങളില്‍ തങ്ങലുടെ സജീവ സാന്നിധ്യം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.