പിഎം ഇന്ത്യ
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വർഷം ഇരു പ്രധാനമന്ത്രിമാരും നടത്തിയ പരസ്പര സന്ദർശനങ്ങൾക്ക് ശേഷം ഇന്ത്യ-യുകെ ബന്ധത്തിലുണ്ടായ ശക്തമായ മുന്നേറ്റം ഇരു നേതാക്കളും അവലോകനം ചെയ്തു. വ്യാപാരവും സാമ്പത്തിക വളർച്ചയും, പ്രതിരോധവും സുരക്ഷയും, കാലാവസ്ഥാ വ്യതിയാനവും ഹരിതോർജ്ജവും, സാങ്കേതികവിദ്യയും നൂതനാശയവും, വിദ്യാഭ്യാസവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഉൾപ്പെടെ ‘വിഷൻ 2035’-ന്റെ എല്ലാ ഘടകങ്ങളിലുമുണ്ടായ പുരോഗതിയെ അവർ സ്വാഗതം ചെയ്തു. സമഗ്ര സാമ്പത്തിക നയതന്ത്ര കരാർ എത്രയും വേഗം നിലവിൽ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ ബെംഗളൂരുവിലും യൂണിവേഴ്സിറ്റി ഓഫ് യോർക്കും യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളും മുംബൈയിലും ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനായി അടുത്തിടെ കൈവരിച്ച പുരോഗതി ചൂണ്ടിക്കാണിച്ചുകൊണ്ട്, ശക്തമായ വിദ്യാഭ്യാസ പങ്കാളിത്തത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.
ഈ വർഷം ആദ്യം ഡൽഹിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയിൽ യുകെയിൽ നിന്നുള്ള ശക്തമായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റാർമർക്ക് നന്ദി അറിയിച്ചു. അതോടൊപ്പം അടുത്തിടെ ആരംഭിച്ച ഇന്ത്യ-യുകെ ക്രിട്ടിക്കൽ മിനറൽസ് ഗ്ലോബൽ സപ്ലൈ ചെയിൻ ഒബ്സർവേറ്ററി ഉൾപ്പെടെ, ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവിന് കീഴിലുള്ള സ്ഥിര പുരോഗതിയെ അദ്ദേഹം സ്വാഗതം ചെയ്തു.
പശ്ചിമേഷ്യയും യുക്രെയ്നും ഉൾപ്പെടെ പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു.
***
NK
PM @narendramodi met with PM @Keir_Starmer in Evian. The leaders reviewed the strong momentum in India-UK relations, including the opportunities created by the recently concluded trade agreement. They discussed expanding cooperation in skill development, sports, AI, innovation… pic.twitter.com/QlTYFgpZfe
— PMO India (@PMOIndia) June 16, 2026
Had a wonderful meeting with PM Keir Starmer in Evian. The last year has been outstanding as far as India-UK relations are concerned. The trade deal has opened many avenues of economic cooperation. Today’s talks focused on how to add even more momentum to India-UK ties.… pic.twitter.com/dAazvLxBiX
— Narendra Modi (@narendramodi) June 16, 2026
We discussed ways to work closely in areas like innovation, AI, skill development, sports and more. We also discussed how to increase investment linkages for the benefit of the people of our nations.
— Narendra Modi (@narendramodi) June 16, 2026