Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജോര്‍ദാന്‍ രാജകീയ കോടതി മുഖ്യന്‍ ഡോ. ഫയസ് തറാവ്‌നെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ജോര്‍ദാന്‍ രാജകീയ കോടതി മുഖ്യന്‍ ഡോ. ഫയസ് തറാവ്‌നെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ജോര്‍ദാന്‍ രാജകീയ കോടതി മുഖ്യന്‍ ഡോ. ഫയസ് തറാവ്‌നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ 2017 മാര്‍ച്ച് 10നു വെള്ളിയാഴ്ച സന്ദര്‍ശിച്ചു.

ഉഭയകക്ഷിബന്ധവും അതുവഴി അവസരങ്ങളും വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും പങ്കുവെച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിയും തീവ്രവാദത്തെ നേരിടാന്‍ സമഗ്ര രാജ്യാന്തര പ്രതികരണത്തിന്റെ ആവശ്യകതയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരുവരും വെളിപ്പടുത്തി.

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്ന്‍ അല്‍ ഹുസൈന്റെ ആശംസകള്‍ പ്രധാനമന്ത്രിക്ക് ഡോ. ഫയസ് തറാവ്‌നെ കൈമാറി.