പിഎം ഇന്ത്യ
ടെക്സ്റ്റൈല്‍ അപ്പാരല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി പ്രോത്സാഹനത്തിനും ലക്ഷ്യമിട്ടുള്ള പ്രത്യേക പാക്കേജിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ടെക്സ്റ്റൈല്‍ അപ്പാരല്‍ വ്യവസായ രംഗത്ത് ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന ഗവണ്മെന്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരിഷ്ക്കാരങ്ങളുടെ ഈ പാക്കേജ് കൊണ്ട് വരുന്നത്. തൊഴിലാളികള്‍ക്ക് ഗുണകരവും, തൊഴിലവസര സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതും കയറ്റുമതിയുടെ അളവും വരുമാനവും വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒട്ടനവധി നടപടികള്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഈ രംഗത്ത് 74,000 കോടി രൂപയുടെ നിക്ഷേപവും കയറ്റുമതിയില്‍ 30 ബില്ല്യന്‍ ഡോളറില്‍ വര്‍ദ്ധനവും ഇതുവഴി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഗാര്‍മെന്റ് വ്യവസായത്തിലെ തൊഴിലാളികളില്‍ 70 ശതമാനവും സ്ത്രീകളായതിനാല്‍ പുതിയ തൊഴിലവസരങ്ങളില്‍ ഭൂരിഭാഗവും അവര്‍ക്കായിരിക്കും ലഭിക്കുക.
പാക്കേജിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ് :
1.പോവിഡന്റ് ഫണ്ട് പദ്ധതി പരിഷ്കാരങ്ങള്‍
* പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള ഗാര്‍മെന്റ് വ്യവസായ രംഗത്തെ പുതിയ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലേയ്ക്കുള്ള തൊഴിലുടമയുടെ മുഴുവന്‍ വിഹിതമായ 12 ശതമാനവും ആദ്യ മൂന്ന് വര്‍ഷത്തേയ്ക്ക് കേന്ദ്ര ഗവണ്മെന്റ് വഹിക്കും.
* നിലവില്‍ തൊഴിലുടമയുടെ 8.33 ശതമാനം വിഹിതം പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന്‍ യോജന (പി.എം.ആര്.പി.വൈ) മുഖേന കേന്ദ്ര ഗവണ്മെന്റാണ് അടയക്കുന്നത് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ആവശ്യമായ തൊഴിലുടമാ വിഹിതത്തിന്റെ 3.67 ശതമാനമായ 1120 കോടി രൂപ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം അടയ്ക്കും.
* പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള ജീവനക്കാര്‍ക്ക് ഇ.പി.എഫ്. ഇഷ്ടാനുസരണം ആക്കും.
ഇത് തൊഴിലാളികളുടെ പക്കല്‍ കൂടുതല്‍ പണം ലഭ്യമാക്കാനും ഈ മേഖലയില്‍ വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ക്കും വഴി ഒരുക്കും.
2.ഓവര്‍ ടൈം പരിധി ഉയര്‍ത്തല്‍
* അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികള്‍ക്കുള്ള ഓവര്‍ടൈം 8 മണിക്കൂറില്‍ അധികമാകാന്‍ പാടില്ല.
* ഇത് ജീവക്കാര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കും
3.തൊഴിലിന് നിശ്ചിത കാലപരിധി ഏര്‍പ്പെടുത്തും
* ഗാര്‍മെന്റ് വ്യവസായത്തിന്റെ സീസണല്‍ സ്വഭാവം കണക്കിലെടുത്ത് ഈ രംഗത്ത് നിശ്ചിത കാലപരിധി ഏര്‍പ്പെടുത്തും.
* ഇത്തരത്തില്‍ നിശ്ചിത കാലപരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം തൊഴിലാളികളുടെ അതേ നിരക്കിലുള്ള തൊഴില്‍ സമയം, കൂലി, അലവന്‍സ് എന്നിവയുണ്ടായിരിക്കും.
4. അധികം ആനുകൂല്യങ്ങള്‍
* ഗാര്‍മെന്റ് മേഖലയ്ക്കുള്ള സബ്സിഡി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു കൊണ്ട് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും.
* പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം മാത്രമേ സബ്സിഡി നല്‍കൂ എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത
5. Enhanced duty drawback coverage
· In a first of its kind move, a new scheme will be introduced to refund the state levies which were not refunded so far.
· This move is expected to cost the exchequer Rs 5500 crores but will greatly boost the competitiveness of Indian exports in foreign markets.
· Drawback at All Industries Rate to be given for domestic duty paid inputs even when fabrics are imported under Advance Authorization Scheme
6. ആദായനികുതി നിയമത്തിലെ 80 ജെ.ജെ. എ.എ. വകുപ്പിന്റെ പരിധി ഉയര്‍ത്തും
* ഗാര്‍മെന്റ് വ്യവസായത്തിലെ സീസണല്‍ സ്വഭാവം കണക്കിലെടുത്ത് ആദായനികുതി നിയമത്തിലെ 80 ജെ.ജെ. എ.എ. വകുപ്പ് പ്രകാരമുള്ള 240 ദിവസം എന്നത് ഗാര്‍മെന്റ് വ്യവസായത്തിനു വേണ്ടി 150 ദിവസമായി ഇളവ് ചെയ്യും.
Special package approved by the Cabinet today pertaining to textile & apparel sector will boost youth employment, manufacturing & exports.
— Narendra Modi (@narendramodi) June 22, 2016
Farmers have a very strong link with the textile sector. The package will further lead to value addition of agro products & help farmers.
— Narendra Modi (@narendramodi) June 22, 2016
The package is labour friendly & women will greatly benefit from it. It is a step for #TransformingIndia. https://t.co/rGF9BClFEw
— Narendra Modi (@narendramodi) June 22, 2016