Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡി.എ.വി. കോളജ് മാനേജിങ് കമ്മിറ്റി സംഘടിപ്പിച്ച ‘നയീ ദിശ, നയാ സങ്കല്‍പ്’ പരിപാടിയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഡി.എ.വി. കോളജ് മാനേജിങ് കമ്മിറ്റി സംഘടിപ്പിച്ച ‘നയീ ദിശ, നയാ സങ്കല്‍പ്’ പരിപാടിയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ദയാനന്ദ ആംഗ്ലോ വേദിക് (ഡി.എ.വി.) കോളജ് മാനേജിങ് കമ്മിറ്റി സംഘടിപ്പിച്ച ‘നയീ ദിശ, നയാ സങ്കല്‍പ്’ (പുതിയ ദിശ, പുതിയ സങ്കല്‍പം) പരിപാടിയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

സ്വാമി ദയാനന്ദ ഇപ്പോഴും പ്രചോദനം പകരുന്നുവെന്നു ചടങ്ങില്‍ പ്രസംഗിക്കവേ ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

1857ല്‍ സ്വാതന്ത്ര്യം നേടുന്നതിനായുണ്ടായ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകൃതമായ ആര്യസമാജം, അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയെന്നും പരിഷ്‌കാരങ്ങള്‍ക്കായി നിലകൊണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നയാ സങ്കല്‍പ് അഥവാ പുതിയ സങ്കല്‍പം ആഗോളതലത്തില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്താന്‍ ഉതകുന്നതായിരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇതായിരിക്കും ദയാനന്ദ സ്വാമിക്കുള്ള ശരിയായ ശ്രദ്ധാഞ്ജലിയെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

വലിയ വിദ്യാര്‍ഥിസമ്പത്തും പൂര്‍വവിദ്യാര്‍ഥിസമ്പത്തുമുള്ള ഡി.എ.വി. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ വളരെ വേഗത്തില്‍ തന്നെ ജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനികവും ശാസ്ത്രീയതില്‍ ഊന്നിയതുമായ 21ാം നൂറ്റാണ്ടിന്റെ ഇന്ത്യ സൃഷ്ടിക്കാനായിരിക്കണം ശ്രമമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തന്റെ ക്ലീന്‍ ഗംഗ പദ്ധതിയെ പിന്തുണയ്ക്കാമെന്നു ഡി.എ.വി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ഉറപ്പുനല്‍കിയതായി ശ്രീ. നരേന്ദ്ര മോദി അറിയിച്ചു.

ഈ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ക്ലീന്‍ ഗംഗ പദ്ധതി ജനപങ്കാളിത്തത്തോടു കൂടി മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കൂ എന്നും വ്യക്തമാക്കി.

യുവാക്കള്‍ക്കു ഗുണകരമാകുന്ന മുദ്ര യോജന, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, തൊഴില്‍നൈപുണ്യ വികസനം തുടങ്ങിയ ഗവണ്‍മെന്റ് പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.