Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡെൻമാർക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റ മെറ്റെ ഫ്രെഡറിക്‌സനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


തുടർച്ചയായി മൂന്നാം തവണയും ഡെൻമാർക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റ മെറ്റെ ഫ്രെഡറിക്‌സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പരസ്പര വിശ്വാസം, പങ്കിട്ട മൂല്യങ്ങൾ, സുസ്ഥിര ഭാവിക്കായുള്ള പൊതുവായ പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ദീർഘകാല പങ്കാളിത്തമാണ് ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ-ഡെൻമാർക്ക് ഹരിത തന്ത്രപ്രധാന പങ്കാളിത്തം (Green Strategic Partnership) കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഈ സഹകരണം പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതിനും പ്രധാനമന്ത്രി ഫ്രെഡറിക്‌സനുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“തുടർച്ചയായി മൂന്നാം തവണയും ഡെൻമാർക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റ എന്റെ സുഹൃത്ത് മെറ്റെ ഫ്രെഡറിക്‌സന് അഭിനന്ദനങ്ങൾ.

പരസ്പര വിശ്വാസം, പങ്കിട്ട മൂല്യങ്ങൾ, സുസ്ഥിര ഭാവിക്കായുള്ള പൊതുവായ പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ദീർഘകാല പങ്കാളിത്തമാണ് ഇന്ത്യയും ഡെൻമാർക്കും തമ്മിലുള്ളത്. ഇന്ത്യ-ഡെൻമാർക്ക് ഹരിത തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും  ജനക്ഷേമത്തിനായി നമ്മുടെ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിനും പ്രധാനമന്ത്രി ഫ്രെഡറിക്‌സനുമായി  അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

 

-NK-