Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോറിസ് ഫ്രാന്‍സിസിന്റെ ചികിത്സക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 3 ലക്ഷം രൂപയുടെ സഹായം അനുവദിച്ച


തിരക്കുള്ള സമയങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നടത്താന്‍ സ്വയം സന്നദ്ധയായി പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശസ്തയായ ഗാസിയാബാദ് സ്വദേശിനി ശ്രീമതി ഡോറിസ് ഫ്രാന്‍സിസിന്റെ ചികിത്സക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു.

കാന്‍സര്‍ ബാധിതയായ ഡോറിസ് ഫ്രാന്‍സിസ് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ഡോറിസിന്റെ സേവനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് സഹായം അനുവദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിവരം ഡോറിസിന്റെ കുടുംബാംഗങ്ങളേയും ആശുപത്രി അധികൃതരേയും അറിയിച്ചിട്ടുണ്ട്.