Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്രം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ന്യൂഡെല്‍ഹി, 15 ജന്‍പഥില്‍ ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനായുള്ള ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്ര(ഡി.എ.ഐ.സി.എസ്.ഇ.ടി.)ത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

‘നാളെ രാവിലെ 11ന് ഡെല്‍ഹി, 15 ജന്‍പഥില്‍ ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞാന്‍ നിര്‍വഹിക്കും. ഈ കേന്ദ്രത്തിനു തറക്കല്ലിടാനും എനിക്ക് അവസരം ലഭിച്ചിരുന്നു എന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങ് കൂടുതല്‍ സവിശേഷമായിത്തീരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള കേന്ദ്രം ഡോ. അംബേദ്കറിനു യോജിച്ച ആദരാഞ്ജലിയാണ്.

ബുദ്ധിസ്റ്റ് വാസ്തുകലയും ആധുനിക വാസ്തുകലയും ഉപയോഗപ്പെടുത്തിയാണു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സെമിനാര്‍ ഹാളുകളും കോണ്‍ഫറന്‍സ് ഹാളുകളും കേന്ദ്രത്തില്‍ ഉണ്ട്. മൂന്ന് ഓഡിറ്റോറിയങ്ങളും ഡിജിറ്റല്‍ രൂപത്തിലുള്ള സമ്പന്നമായ വിജ്ഞാനശേഖരത്തോടുകൂടിയ വിശാലമായ ലൈബ്രറിയും ഉണ്ട്.

സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനായുള്ള ഡോ. അംബേദ്കര്‍ രാജ്യാന്തര കേന്ദ്ര(ഡി.എ.ഐ.സി.എസ്.ഇ.ടി.)ത്തിനും നാളെ തുടക്കം കുറിക്കപ്പെടും. ഈ കേന്ദ്രം പ്രധാന വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുകയും കൂടുതല്‍ ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയും ചെയ്യും. അതോടൊപ്പം, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളില്‍ മൗലികചിന്ത വളര്‍ത്തിയെടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യും.’, പ്രധാനമന്ത്രി പറഞ്ഞു.