Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി


ഡൽഹിയിലെ മാളവ്യ നഗറിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനി ദാരുണമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവർക്ക് അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും ശ്രീ മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഡൽഹിയിലെ മാളവ്യ നഗറിലുണ്ടായ നഗറിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനി ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനങ്ങൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. അപകടത്തിൽപ്പെട്ടവർക്ക് അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ട്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായമായി നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”

***

SK