Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തപാല്‍ വകുപ്പും പോര്‍ച്ചുഗല്‍ പോസ്റ്റും ചേര്‍ന്ന് സ്റ്റാംപ് പുറത്തിറക്കുന്നു


തപാല്‍ വകുപ്പും പോര്‍ച്ചുഗല്‍ പോസ്റ്റും ചേര്‍ന്നു തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കുന്ന പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.

വിവിധ മാര്‍ഗങ്ങളിലൂടെ അടിക്കടിയുള്ള ഇടപഴകലിലൂടെ പൊതുവിഷയങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന മികച്ച ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ളത്. ഈ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. വരുംവര്‍ഷങ്ങളില്‍ ബന്ധം കൂടുതല്‍ ദൃഢമാകും. ഇരു രാജ്യങ്ങളിലെയും തപാല്‍ വകുപ്പുകള്‍ക്കു തപാല്‍സ്റ്റാംപ് ശേഖരണത്തില്‍ മുതല്‍ക്കൂട്ടാണ് സംയുക്ത സ്റ്റാപ് പുറത്തിറക്കല്‍ പദ്ധതി.