Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദാമനിലെ നാമോ വിമാനത്താവളത്തിൽ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ദാമനിലെ നാമോ വിമാനത്താവളത്തിലെ അത്യാധുനിക ടെർമിനൽ മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ പുതിയ സംവിധാനം കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ടെർമിനൽ മന്ദിരം മേഖലയിലെ വിനോദസഞ്ചാര-വാണിജ്യ പ്രവർത്തനങ്ങൾക്ക് വൻ ഉത്തേജനം നൽകുമെന്ന് ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“കേന്ദ്രഭരണ പ്രദേശത്തിന്റെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ നിറവേറ്റുന്ന അത്യാധുനിക ടെർമിനൽ മന്ദിരം ദാമനിലെ നാമോ വിമാനത്താവളത്തിന് സ്വന്തമായിരിക്കുന്നു. വിനോദസഞ്ചാര, വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇത് കരുത്തുപകരും. ഈ ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം.”

 

-SK-