Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദിബ്രുഗഢിനു സമീപം ലെപെട്കടയില്‍ ബ്രഹ്മപുത്ര ക്രാക്കര്‍ ആന്‍ഡ് പോളിമര്‍ ലിമിറ്റഡും നുമലിഗഢ് റിഫൈനറീസ് ലിമിറ്റഡിന്റെ മെഴുക് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

ദിബ്രുഗഢിനു സമീപം ലെപെട്കടയില്‍ ബ്രഹ്മപുത്ര ക്രാക്കര്‍ ആന്‍ഡ് പോളിമര്‍ ലിമിറ്റഡും നുമലിഗഢ് റിഫൈനറീസ് ലിമിറ്റഡിന്റെ മെഴുക് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


ദിബ്രുഗഢിനടുത്ത് ലെപെട്കടയില്‍ ബ്രഹ്മപുത്ര ക്രാക്കര്‍ ആന്‍ഡ് പോളിമര്‍ ലിമിറ്റഡ് എന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

നുമാലിഗഢ് റിഫൈനറീസ് ലിമിറ്റഡിന്റെ മെഴുക് പ്ലാന്റും അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെടുന്ന രണ്ടു പദ്ധതികളും രണ്ടു കാരണങ്ങളാല്‍ പ്രധാനപ്പെട്ടവയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി: 1. പ്രകൃതിജന്യമായ അസംസ്‌കൃത വസ്തുക്കളുടെ മൂല്യം വര്‍ധിക്കുമെന്നതിനാല്‍ 2. ആസാമിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍.

ഈ പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകവഴി രാജ്യത്താകമാനം ആനന്ദമുണ്ടെന്നും ആസാമില്‍ സര്‍വാനന്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യഥാസമയം ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിനും ചെലവു ചുരുക്കലിനും ഇതു സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അതിവേഗമുള്ള വ്യാവസായിക പുരോഗതി അനുവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പാതിവഴി നിലച്ചുപോയ ലക്ഷക്കണക്കിനു കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതിനു പ്രചോദനമായിത്തീരുന്ന പ്രഗതി പ്രസ്ഥാനത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഇന്ത്യയുടെ സമ്പൂര്‍ണ വികസനത്തിനായി കിഴക്കന്‍ ഇന്ത്യ കൂടി വികസിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനത്തിനും കണക്ടിവിറ്റിക്കും പ്രാധാന്യം നല്‍കി വടക്കു-കിഴക്കന്‍ മേഖലയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുദ്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്നിവ ഉള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്ന മുന്നേറ്റങ്ങള്‍ യുവാക്കള്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

വലിയ നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ഫെഡറലിസമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും ശ്രീ. നരേന്ദ മോദി ചൂണ്ടിക്കാട്ടി.