പിഎം ഇന്ത്യ
ദേശീയ ക്യാപിറ്റല്‍ ഗുഡ്‌സ് നയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മറ്റ് ചരക്ക് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളാണ് ക്യാപിറ്റല്‍ ഗുഡ്‌സ് എന്നറിയപ്പെടുന്നത്. ഈ മേഖലയ്ക്കായുള്ള ആദ്യ നയരൂപീകരണമാണിത്. ക്യാപിറ്റല്‍ ഗുഡ്‌സിന്റെ ഉല്‍പ്പാദനം 2014-15-ലെ 2,30,000 കോടി രൂപയില്‍ നിന്ന് 2025 ഓടെ 7,50,000 കോടി രൂപയിലേക്ക് ഉയര്‍ത്താനും നേരിട്ടുള്ളതും പരോക്ഷമായിട്ടുള്ളതുമായ തൊഴില്‍ നിലവിലെ 8.4 ദശലക്ഷത്തില്‍ നിന്ന് 30 ദശലക്ഷമാക്കി ഉയര്‍ത്താനും നയം വിഭാവനം ചെയ്യുന്നു.
ഉല്‍പ്പാദനത്തിന്റെ നിലവിലുള്ള 27 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നയം ലക്ഷ്യമിടുന്നു. ഇന്ത്യയെ ക്യാപിറ്റല്‍ ഗുഡ്‌സിന്റെ ലോക നിലവാരത്തിലുള്ള ഹബാക്കി മാറ്റാനും ഉദ്ദേശിച്ചുള്ളതാണ് നയം.