പിഎം ഇന്ത്യ
രാജ്യത്തോടുള്ള അചഞ്ചലമായ സേവനത്തിനും കാരുണ്യത്തിനും പ്രതിബദ്ധതയ്ക്കും നന്ദിയറിയിച്ചുകൊണ്ട്, ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു,
ഡോക്ടർമാരുടെ കഠിനാധ്വാനവും കാരുണ്യവും സമർപ്പണവുമാണ് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ വ്യവസ്ഥയുടെ നട്ടെല്ലെന്ന് ശ്രീ മോദി പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലുമുള്ള അവരുടെ അക്ഷീണ പരിശ്രമങ്ങൾ രാജ്യമെമ്പാടുമുള്ള എണ്ണമറ്റ ആളുകളുടെ വിശ്വാസവും നന്ദിയും നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ ഗണ്യമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആരോഗ്യ മേഖലയിൽ കൈവരിച്ച പുരോഗതി ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചതായും അതോടൊപ്പം ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഗണ്യമായി വർധിച്ചതായും അദ്ദേഹം നിരീക്ഷിച്ചു. ഈ അഭൂതപൂർവ്വമായ വളർച്ച ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും ആരോഗ്യ മേഖലയിലെ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഗുണനിലവാരമുള്ള വൈദ്യസഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ അമിസ്താദിന്റെ ഭാഗമായി വെനസ്വേലയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും സമർപ്പണത്തെയും ശ്രീ മോദി അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ അവരുടെ നിസ്വാർത്ഥ സേവനം, സമൂഹം പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴെല്ലാം ആരോഗ്യ പ്രവർത്തകർ എങ്ങനെയാണ് തുടർച്ചയായി സാഹചര്യത്തിനനുസരിച്ച് ഉയരുന്നതെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“കഠിനാധ്വാനവും കാരുണ്യവും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായി വർത്തിക്കുന്ന നമ്മുടെ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിനത്തിൽ ആശംസകൾ നേരുന്നു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപ്പോലുമുള്ള അവരുടെ അക്ഷീണ പരിശ്രമങ്ങൾ എണ്ണമറ്റ ആളുകളുടെ വിശ്വാസവും നന്ദിയും നേടിയെടുത്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നമ്മുടെ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ ഗണ്യമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി. ഒപ്പം ബിരുദ, ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ ഗണ്യമായി വർധിച്ചു. ഈ അഭൂതപൂർവ്വമായ വളർച്ച ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ശക്തമായ ഒരു ആരോഗ്യ തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുകയും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഗുണനിലവാരമുള്ള വൈദ്യസഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ പ്രവർത്തിക്കുമ്പോൾ പ്രതിരോധ ആരോഗ്യ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലും മെഡിക്കൽ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും നവീനാശയങ്ങൾ നെഞ്ചേറ്റുന്നതിലും എല്ലാവർക്കും താങ്ങാനാവുന്നതും ലഭ്യമാകുന്നതുമായ ആരോഗ്യ പരിപാലനം എത്തിക്കുന്നതിലും നമ്മുടെ ഡോക്ടർമാർ തുടർന്നും നിർണ്ണായക പങ്ക് വഹിക്കും.
#NationalDoctorsDay
On Doctors’ Day, greetings to our dedicated doctors, whose hard work, compassion and commitment form the backbone of India’s healthcare system. Their tireless efforts, often in the most challenging circumstances, have earned the trust and gratitude of countless people.
Over the…
— Narendra Modi (@narendramodi) July 1, 2026
ഇന്ന് നമ്മൾ ഡോക്ടേഴ്സ് ദിനം കൊണ്ടാടുമ്പോൾ #OperationAmistad-ന്റെ ഭാഗമായി വെനസ്വേലയിൽ അശ്രാന്തം പ്രവർത്തിക്കുന്ന, ഇന്ത്യയിൽ നിന്നുള്ള എല്ലാ ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ, ആവശ്യക്കാരെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങൾ, നമ്മുടെ സമൂഹം ഒരു വെല്ലുവിളി നേരിടുമ്പോഴെല്ലാം മെഡിക്കൽ പ്രൊഫഷണലുകൾ എങ്ങനെ സാഹചര്യത്തിനനുസരിച്ച് ഉയരുന്നുവെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്.”
Today, as we mark Doctors’ Day, I would like to appreciate all the doctors and medical professionals from India who are tirelessly working in Venezuela, as a part of #OperationAmistad. In such a challenging time, their efforts to serve those in need are shining examples of how… https://t.co/IXhEse64ev
— Narendra Modi (@narendramodi) July 1, 2026
***
NK
On Doctors' Day, greetings to our dedicated doctors, whose hard work, compassion and commitment form the backbone of India's healthcare system. Their tireless efforts, often in the most challenging circumstances, have earned the trust and gratitude of countless people.
— Narendra Modi (@narendramodi) July 1, 2026
Over the…
Today, as we mark Doctors’ Day, I would like to appreciate all the doctors and medical professionals from India who are tirelessly working in Venezuela, as a part of #OperationAmistad. In such a challenging time, their efforts to serve those in need are shining examples of how… https://t.co/IXhEse64ev
— Narendra Modi (@narendramodi) July 1, 2026