Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


വിധി പ്രതികൂലമാകുമ്പോൾ പോലും ധൈര്യം കൈവിടരുതെന്നും ക്ഷമയും സ്ഥിരോത്സാഹവും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ ഒരു വ്യക്തിയെ സഹായിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സമുദ്രമധ്യത്തിൽ വെച്ച് കപ്പൽ തകരുമ്പോൾ ഒരു മിടുക്കനായ നാവികൻ പ്രതീക്ഷ കൈവിടാതെ നീന്തി രക്ഷപ്പെടാൻ നിരന്തരം ശ്രമിക്കുന്നത് പോലെ, ദൃഢനിശ്ചയവും അചഞ്ചലമായ പരിശ്രമവും പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരാളെ പ്രാപ്തനാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“त्याज्यं न धैर्यं विधुरेऽपि दैवे धैर्यात्कदाचित्स्थितिमाप्नुयात्सः।

याते समुद्रेऽपि च पोतभङ्गे सांयात्रिको वाञ्छति कर्म एव।। ”

വിധി പ്രതികൂലമാകുമ്പോൾ പോലും ക്ഷമ കൈവിടരുതെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. കാരണം ക്ഷമയിലൂടെ ഒരാൾക്ക് എപ്പോഴും നഷ്ടപ്പെട്ട അനുകൂല സാഹചര്യം വീണ്ടെടുക്കാൻ കഴിയും. സമുദ്രമധ്യത്തിൽ വെച്ച് തന്റെ കപ്പൽ തകരുമ്പോൾ പോലും മനസ്സ് തളരാതെ, നീന്തി രക്ഷപ്പെടാനുള്ള തന്റെ കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മിടുക്കനായ നാവികനെപ്പോലെ.

പ്രധാനമന്ത്രി ‘X’ൽ കുറിച്ചു;

“त्याज्यं न धैर्यं विधुरेऽपि दैवे धैर्यात्कदाचित्स्थितिमाप्नुयात्सः।

याते समुद्रेऽपि च पोतभङ्गे सांयात्रिको वाञ्छति कर्म एव ।।”

***

NK