Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമാമി ബ്രഹ്മപുത്ര ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


നമാമി ബ്രഹ്മപുത്ര ഉത്സവത്തിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

”അസം ഗവണ്‍മെന്റ് നമാമി ബ്രഹ്മപുത്ര ഉത്സവം സംഘടിപ്പിക്കുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമായ ഒരു വസ്തുതയാണ്.

അസമിന്റെയും വടക്ക് കിഴക്കിന്റെയും ജീവനാഡിയായ ബ്രഹ്മപുത്ര ഈ മേഖലയിലെ ജനങ്ങളുടെ ഒരു ഉപജീവന മാര്‍ഗ്ഗം കൂടിയാണ്.

ഇന്ത്യയുടെ ചരിത്രത്തിലും, സംസ്‌ക്കാരത്തിലും നദികള്‍ ഒരു കേന്ദ്ര പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി ഈ നദികള്‍ ശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കാം.

നമാമി ബ്രഹ്മപുത്രയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: http://namamibrahmaputra.com,” പ്രധാനമന്ത്രി പറഞ്ഞു.