Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമുക്കു ലോകത്തെ ശാന്തിയുടെ പൂന്തോപ്പാക്കാം: ലോക സൂഫി ഫോറത്തില്‍ നരേന്ദ്ര മോദി

നമുക്കു ലോകത്തെ ശാന്തിയുടെ പൂന്തോപ്പാക്കാം: ലോക സൂഫി ഫോറത്തില്‍ നരേന്ദ്ര മോദി


മതത്തിന്റെ പേരില്‍ ഭീകരവാദം വളര്‍ത്തുന്നതു മതവിരുദ്ധം: പ്രധാനമന്ത്രി

മതവും ഭീകരവാദവും തമ്മിലുള്ള ബന്ധം തള്ളിക്കളയണം: പ്രധാനമന്ത്രി

ലോക സൂഫി ഫോറം ജീവിതം തന്നെ ശാന്തിയുടെയും സഹിഷ്ണുതയുടെയും പ്രേമത്തിന്റെയും സന്ദേശമായുള്ളവരുടെ സമ്മേളനം: പ്രധാനമന്ത്രി

സൂഫികള്‍ക്കു ഈശ്വരസേവയെന്നാല്‍ മാനവസേവ: പ്രധാനമന്ത്രി മോദി

അള്ളായുടെ 99 പേരുകളില്‍ ഒന്നുപോലും ഹിംസയ്ക്കായി നിലകൊള്ളുന്നതല്ല: പ്രധാനമന്ത്രി മോദി

സൂഫിസം ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും അനുകമ്പയുടെയും സമത്വത്തിന്റെയും ശബ്ദം; പ്രാപഞ്ചിക സാഹോദര്യത്തിനായുള്ള ആഹ്വാനം: പ്രധാനമന്ത്രി മോദി

ഭീകരവാദവും തീവ്രവാദവും ഈ കാലഘട്ടത്തിലെ വിനാശക ശക്തികളായി നിലകൊള്ളുമ്പോള്‍ സൂഫിസത്തിന്റെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്: പ്രധാനമന്ത്രി

സൂഫിസത്തിന്റെ സന്ദേശം ഭീകരവാദത്തെ എതിരിടാന്‍ വേണ്ടി മാത്രമല്ല, സബ് കാ സാഥ്, സബ് കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം) എന്ന ആശയംകൂടി ഉള്‍ക്കൊള്ളുന്നത്: പ്രധാനമന്ത്രി

ഭീകരവാദത്തിനെതിരെയുള്ള യുദ്ധം ഒരു മതത്തിനും എതിരല്ല: പ്രധാനമന്ത്രി മോദി

ഭീകരവാദത്തിനെതിരെയുള്ള യുദ്ധം മൂല്യബോധത്തിന്റെ കരുത്തും യഥാര്‍ഥ മതബോധനവുംകൊണ്ടു ജയിക്കണം: പ്രധാനമന്ത്രി

2016 മാര്‍ച്ച് 17ന ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ലോക സൂഫി ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 20 രാഷ്ട്രങ്ങളില്‍നിന്നായി വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുത്ത നാലു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത് ഓള്‍ ഇന്ത്യ ഉലമ, മൈഷൈഖ് ബോര്‍ഡ് ആണ്. ഈജിപ്റ്റ്, ജോര്‍ദന്‍, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, കനഡ, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നായി ആധ്യാത്മിക നേതാക്കളും പണ്ഡിതരും വിദ്യാഭ്യാസവിചക്ഷണന്‍മാരും ദൈവശാസ്ത്രജ്ഞരും പങ്കെടുത്തു.

സൂഫിസത്തിന്റെ സമ്പന്നവും തിളക്കമാര്‍ന്നതുമായ ചരിത്രത്തിലും സഹിഷ്ണുതയിലും അനുകമ്പയിലും ഊന്നിയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഭീകരവാദത്തിനും വിദ്വേഷത്തിനുമെതിരെ എല്ലാ മാനവികശക്തികളും യോജിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, മതത്തിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നതു മതവിരുദ്ധമായാണെന്നും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവരും വ്യാഖ്യാതാക്കളും ശ്രീ. നരേന്ദ്ര മോദിയുടെ വാക്കുകളെ പ്രശംസിച്ചു.

ജീവിതം തന്നെ ശാന്തിയുടെയും സഹിഷ്ണുതയുടെയും പ്രേമത്തിന്റെയും സന്ദേശമാക്കിത്തീര്‍ത്തവരുടെ സമ്മേളനമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹിംസയുടെ ഇരുണ്ട നിഴലണയുമ്പോള്‍ നിങ്ങള്‍ പ്രത്യാശയുടെ നിറദീപങ്ങളാണെന്നും യുവാക്കളെ വെടിയുണ്ടകള്‍ നിശ്ശബ്ദമാക്കുമ്പോള്‍ മുറിവുണക്കുന്നതു സൂഫികളുടെ ശബ്ദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൂഫികള്‍ക്ക് ഈശ്വരസേവയെന്നാല്‍ മാനവസേവയാണെന്നു ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയായ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരം ശക്തിപ്പെടാന്‍ ഇതു സഹായകമായെന്ന് അദ്ദേഹം വിശദീകരിച്ചു.

ഹൈന്ദവ പാരമ്പര്യത്തില്‍ ഭക്തി ആചാര്യന്റെ ‘വന്‍കടലിന്റെ ഹൃദയത്തിലേക്കാണ് എല്ലാ വശങ്ങളില്‍നിന്നുമുള്ള മലകളില്‍നിന്ന് ഉദ്ഭവിക്കുന്ന നദികള്‍ ഒഴുകുന്നതെ’ന്ന വാചകത്തിന്റെ ആത്മാവിനോടു ചേര്‍ന്നുനില്‍ക്കുന്നതുകൂടിയാണ് ഈ കാഴ്ചപ്പാട്.

അള്ളായുടെ 99 പേരുകളില്‍ ഒന്നുപോലും ബലപ്രയോഗത്തിനോ ഹിംസയ്‌ക്കോ വേണ്ടി നിലകൊള്ളുന്നതല്ല. ആദ്യത്തെ രണ്ടു പേരുകളാകട്ടെ, അനുകമ്പയെയും ദയയെയും സൂചിപ്പിക്കുന്നതാണു താനും. അള്ളാ റഹ്മാനും റഹീമും ആണ്.

ഇപ്പോള്‍ ഇന്ത്യ മുന്നോട്ടുപോകുന്നത് നാനാത്വം നിറഞ്ഞതും യോജിച്ചുനിലനില്‍ക്കുന്നതുമായ രാഷ്ട്രത്തില്‍, ഓരോ വിശ്വാസം വച്ചു പുലര്‍ത്തുന്നവരും നടത്തിയ സമരങ്ങളുടെയും ത്യാഗങ്ങളുടെയും അവര്‍ക്കുള്ള ധൈര്യത്തിന്റെയും അറിവിന്റെയും നൈപുണ്യത്തിന്റെയും അഭിമാനത്തിന്റെയും ബലത്തിലാണ്.

തീവ്രവാദത്തിന്റെ ഹിംസാത്മക ശക്തികള്‍ക്കു പകരം സൂഫിസത്തിന്റെ ആധ്യാത്മികപ്രേമം അതിര്‍ത്തി കടന്നു പ്രസരിക്കുന്നപക്ഷം ഈ മേഖല, അമീര്‍ ഖുസ്രു സൂചിപ്പിച്ചതുപോലെ ഭൂമിയിലെ സ്വര്‍ഗമായിത്തീരും.

ഭീകരവാദം ലോകത്തു വിതയ്ക്കുന്ന ഭീതിയെക്കുറിച്ചു പരാമര്‍ശിക്കവേ, ഭീകരവാദം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കേവലം സ്ഥിതിവിവരക്കണക്കുകൡ ഒതുക്കാന്‍ സാധിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റുകള്‍ പിന്തുണച്ചുപോരുന്ന ഇത്തരം ശക്തികളുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ഇത്തരം ശക്തികളുടെ ഭാഗമായിത്തീരുന്നവരുമുണ്ട്.- പ്രധാനമന്ത്രി വിശദീകരിച്ചു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഒരിക്കലും ഒരു മതത്തിനെതിരെയല്ല. അങ്ങനെയാകാന്‍ സാധ്യമല്ലതാനും- ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

അതു മാനുഷികമൂല്യങ്ങളും മനുഷ്യത്വരഹിതമായ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്.

അതു നമ്മുടെ മൂല്യങ്ങളുടെ കരുത്തും മതസന്ദേശങ്ങളും കൂടി ഉപയോഗപ്പെടുത്തി വിജയിക്കേണ്ട ഒരു യുദ്ധമാണ്.

സൂഫിസത്തിന്റെ സന്ദേശം കേവലം ഭീകരവാദത്തെ എതിരിടാനുള്ളതു മാത്രമല്ല. ‘സബ് കാ സാഥ്, സബ് കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം) എന്ന ആശയത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്.

വിശുദ്ധഗ്രന്ഥങ്ങളെയും വിശുദ്ധരെയും ആവര്‍ത്തിച്ച് ഉദ്ധരിച്ച പ്രധാനമന്ത്രി, ഹിംസയുടെ ശക്തികളെ നമ്മുടെ സ്‌നേഹത്തിന്റെ ദയകൊണ്ടും പ്രാപഞ്ചികമായ മാനവികമൂല്യങ്ങള്‍കൊണ്ടും വെല്ലുവിളിക്കാന്‍ ആഹ്വാനം ചെയ്തു.

നേരത്തേ പ്രഭാഷണം നടത്തിയ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മൈഷൈഖ് ബോര്‍ഡ് സ്ഥാപക പ്രസിഡന്റ് ഹസ്രത് സയ്യിദ് മുഹമ്മദ് അഷ്‌റഫ്, രാജ്യത്തു തങ്ങളുടെ ഭാവിയെക്കുറിച്ചു മുസ്ലീംകള്‍ക്ക് ആത്മവിശ്വസമുണ്ടന്നു വ്യക്തമാക്കി. രാഷ്ട്രത്തിന്റെ ഐക്യവും ഉദ്ഗ്രഥനവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ശ്രീമതി നജ്മ ഹെപ്തുല്ലയും പങ്കെടത്തു.