Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാന്റ് ജി.ബി ഫെഡറേഷന്‍ പ്രതിനിധി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


നാഗാലാന്റ് ജി. ബി (ഗാവോം ബുറാസ്) ഫെഡറേഷന്റെ 15 അംഗ പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാഗാ ഗ്രാമങ്ങളിലെ ഗ്രാമ മുഖ്യന്‍മാരുടെ സംഘടനയാണ് ജി.ബി ഫെഡറേഷന്‍.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രതിനിധി സംഘാംഗങ്ങള്‍ നാഗാ സമാധാന പ്രക്രിയക്ക് പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണ പ്രധാനമന്ത്രിയെ അറിയിച്ചു. ഈ പ്രക്രിയയെ പ്രധാനമന്ത്രി മോദി അതിന്റെ പരിണതിയിലെത്തിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ പൊതു സമൂഹ സംഘടനകളും, ഗോത്രങ്ങളും സമാധാനത്തിനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നുവെന്നതും സന്തോഷകരമാണെന്ന് അഭിപ്രായപ്പെട്ടു.അവരുടെ പിന്തുണയ്ക്കും പ്രോത്സാഹന വാക്കുകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു