പിഎം ഇന്ത്യ
നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി തിങ്കളാഴ്ച ബെര്‍ലിനിലെത്തി. ജര്‍മ്മനിയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ രണ്ടാമത് ഉഭയകക്ഷി സന്ദര്‍ശനമാണിത്. ബെര്‍ലിനു പുറത്തുള്ള ഷ്‌ളോസ് മീസെബെര്‍ഗില്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കല്‍ പ്രധാനമന്ത്രിക്ക് അനൗപചാരിക അത്താഴവിരുന്ന് നല്‍കി. ഈ കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടു. സ്മാര്‍ട്ട് നഗരങ്ങള്‍, നൈപുണ്യ വികസനം, ശുദ്ധ ഊര്‍ജ്ജം തുടങ്ങി ഇരു വിഭാഗങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള വിവിധ മേഖലകളില്‍ ഇരുവരും ആശയവിനിമയം നടത്തി. ജി.എസ്.ടി അടക്കം ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ അജണ്ടക്ക് അഭിനന്ദനം ലഭിച്ചു.
മേഖലാ, അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരു നേതാക്കളും വിശകലനം ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ ഐക്യമുണ്ടാവേണ്ടതിന്റെയും മേഖലയുടെ സുസ്ഥിരതയ്ക്ക് ഒരു ശക്തിയായി വര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ അഫ്ഗാന്റെ തന്നെ ഉടമസ്ഥതയിലും നേതൃത്വത്തിലുമുള്ള സമാധാന ശ്രമങ്ങളുടെ പ്രധാന്യം ഇരു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കി. വിഘടനവാദവും ഭീകരതയും ചര്‍ച്ച ചെയ്യപ്പെട്ടു. ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഉദ്യമം, കാലാവസ്ഥാ വ്യതിയാനം, എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
നേരത്തെ ഷ്‌ളോസ് മീസെബെര്‍ഗിലെത്തിയ പ്രധാനമന്ത്രി മോദി സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെച്ചു. ഇരു നേതാക്കളും പൂന്തോട്ടത്തിലൂടെ ഉലാത്തുകയും ചെയ്തു.
In Deutschland angekommen. pic.twitter.com/kcudTH3IGj
— Narendra Modi (@narendramodi) May 29, 2017
Ich bin sicher, dieser Besuch wird zu vorteilhaften Ergebnissen führen und die deutsch-indische Freundschaft vertiefen. pic.twitter.com/jgbL3UOjVe
— Narendra Modi (@narendramodi) May 29, 2017
Reached Germany. I am sure this visit will lead to beneficial outcomes & deepen India-Germany friendship. pic.twitter.com/RdYLWUYeMn
— Narendra Modi (@narendramodi) May 29, 2017
Had a very good interaction with Chancellor Merkel. pic.twitter.com/5SQb5l205M
— Narendra Modi (@narendramodi) May 29, 2017