Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് ഇന്ത്യ- സമോവ കരാര്‍


ഇന്ത്യയും സമോവയും തമ്മില്‍ നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനും അംഗീകരിക്കുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി.

നികുതി വെട്ടിപ്പും, നികുതി ഒഴിവും തടയുന്നതിന് ലക്ഷ്യമിടുന്നതാണ് കരാര്‍.

നിലവില്‍ കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ല. 500 ഡോളറില്‍ കവിയുന്ന അസാധാരണമായ ചെലവുകള്‍ ഉണ്ടായാല്‍ അത് ഇന്ത്യ വഹിക്കും.

കരാറിന്റെ മുഖ്യ സവിശേഷതകള്‍

1. നികുതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലും നിലവിലുള്ള പ്രസക്തമായ ആഭ്യന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവര കൈമാറ്റം നടത്താന്‍ ഇന്ത്യയുടെയും സമോവയുടെയും ബന്ധപ്പെട്ട അധികാരികളെ കരാര്‍ സഹായിക്കും.

2. കരാര്‍ പ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കരാറിന്റെ പരിധില്‍ വരുന്ന നികുതിയുമായി ബന്ധപ്പെട്ട കണക്കെടുപ്പ്, പിരിവ്, നിയമം നടപ്പിലാക്കല്‍, പ്രോസിക്യൂഷന്‍ നടപടികള്‍, അപ്പീല്‍ നിര്‍ണ്ണയം തുടങ്ങിയ വേളകളില്‍ കോടതികള്‍ക്കോ മറ്റ് ഭരണപരമായ സ്ഥാപനങ്ങള്‍ക്കോ മാത്രമേ ഈ വിവരങ്ങള്‍ കൈമാറുകയുള്ളൂ. വിവരങ്ങള്‍ നല്‍കുന്ന രാജ്യത്തിന്റെ മുന്‍കൂര്‍ അനുമതിയോട് മാത്രമേ വിവരങ്ങള്‍ മറ്റ് ആര്‍ക്കെങ്കിലും വെളിപ്പെടുത്തുകയുള്ളൂ.

3. പരസ്പരധാരണയുടെ അടിസ്ഥാനത്തിലുള്ള തര്‍ക്ക പരിഹാരം സംബന്ധിച്ച വ്യവസ്ഥകളും കരാറിലുണ്ട്.

4. രണ്ട് രാജ്യങ്ങളിലെയും ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിജ്ഞാപനത്തിലൂടെ കരാര്‍ പ്രാബല്യത്തില്‍ വരും.