പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വന്‍തോതിലുള്ള വിതരണശൃംഖലാ ഏകീകരണം സംബന്ധിച്ച് നിയന്ത്രകരുടെ ഫോറ(ഫോര്‍)വും റെഗുലേറ്ററി യൂട്ടിലിറ്റി കമ്മീഷണര്‍മാരുടെ ദേശീയ അസോസിയേഷ(നാരുക്)നും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ഊര്‍ജം വാങ്ങുന്നതിനുള്ള ചട്ടക്കൂടുകള്‍ക്കു രൂപം നല്കല്, ഊര്‍ജം വാങ്ങുന്നതിനുള്ള കരാറുകള്‍, വിതരണശൃംഖല സംബന്ധിച്ച് അച്ചടക്കം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തുന്ന ഉല്പാദകരില്നിന്നു പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കല്‍ തുടങ്ങി, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വന്‍തോതിലുള്ള വിതരണശൃംഖലാ ഏകീകരണം സംബന്ധിച്ച് ഒമ്പതു കാര്യങ്ങളില്‍ സഹകരണം ഉറപ്പാക്കുന്നതാണു ധാരണാപത്രം.
ഊര്‍ജവിതരണ ശൃംഖലയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം വന്‍തോതില്‍ ഏകീകരിക്കുന്നതിനായുള്ള ഇന്ത്യയുടെ ഊര്‍ജ സംവിധാനത്തിന്റെ ശ്രമങ്ങളെ ഉത്തേജിപ്പിക്കാന്‍ ധാരണാപത്രം സഹായകമാകുകയും ചെയ്യും.