പിഎം ഇന്ത്യ
നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും മേഖലകളിൽ ഓരോ വ്യക്തിക്കും വ്യത്യസ്തമായ ചിന്താഗതിയും അതുല്യമായ സർഗ്ഗാത്മക കാഴ്ചപ്പാടുമുണ്ടെന്നും ഈ വൈവിധ്യമാണ് പുതിയ സാധ്യതകൾക്ക് ജന്മം നൽകുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഓരോ ജലാശയത്തിലെയും വെള്ളത്തിന് വ്യത്യസ്ത രുചിയുള്ളതുപോലെ ഓരോ പ്രതിഭയ്ക്കും തനതായ വ്യക്തിത്വവും സംഭാവനയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത ആശയങ്ങളുടെയും കഴിവുകളുടെയും സംഗമത്തിലൂടെയാണ് നൂതനാശയവും പുരോഗതിയും സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-
“पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।
जातौ जातौ नवाचाराः नवा वाणी मुखे मुखे॥”
നൂതനാശയങ്ങളുടെയും സംരംഭങ്ങളുടെയും മേഖലയിൽ ഓരോ വ്യക്തിക്കും വ്യത്യസ്തമായ ചിന്താരീതിയും സവിശേഷമായ സർഗ്ഗാത്മക കാഴ്ചപ്പാടുമുണ്ടെന്നും ഈ വൈവിധ്യം പുതിയ സാധ്യതകൾക്ക് വഴിതുറക്കുന്നുവെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു. വെള്ളത്തിന്റെ രുചി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോൾ വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ ഓരോ പ്രതിഭയ്ക്കും സവിശേഷമായ സ്വത്വവും സംഭാവനയുമുണ്ട്. ഈ വ്യത്യസ്ത ആശയങ്ങളുടെയും കഴിവുകളുടെയും കൂട്ടായ്മയിലൂടെയാണ് നൂതനാശയവും പുരോഗതിയും സാധ്യമാകുന്നത്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।
जातौ जातौ नवाचाराः नवा वाणी मुखे मुखे॥”
पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।
जातौ जातौ नवाचाराः नवा वाणी मुखे मुखे॥ pic.twitter.com/KZHjUsEMzb
— Narendra Modi (@narendramodi) June 15, 2026
***
NK
पिण्डे पिण्डे मतिर्भिन्ना कुण्डे कुण्डे नवं पयः।
— Narendra Modi (@narendramodi) June 15, 2026
जातौ जातौ नवाचाराः नवा वाणी मुखे मुखे॥ pic.twitter.com/KZHjUsEMzb