പിഎം ഇന്ത്യ
ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ സാമ്പത്തികാരോഗ്യത്തിനായുള്ള പ്രത്യേക ഉപദേശകകൂടിയായ നെതർലൻഡ്സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വിപ്ലവം സാമ്പത്തിക സേവനങ്ങളെ എങ്ങനെ കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതുമാക്കുന്നു എന്നു ഞങ്ങൾ ചർച്ച ചെയ്തു”- ശ്രീ മോദി പറഞ്ഞു. കൂട്ടാളികളായ രാജ്യങ്ങളുമായി ലോകമെമ്പാടും അനുഭവങ്ങൾ പങ്കിടുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ സാമ്പത്തികാരോഗ്യത്തിനായുള്ള പ്രത്യേക ഉപദേശകയും സാമ്പത്തിക ഉൾപ്പെടുത്തലിനായി ദീർഘകാലമായി ആഗോളതലത്തിൽ ശബ്ദമുയർത്തുന്ന വ്യക്തിയുമായ നെതർലൻഡ്സിലെ മാക്സിമ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വിപ്ലവം ‘ജനങ്ങളുടെ ജീവിതസൗകര്യം’ മെച്ചപ്പെടുത്തുന്നതിനൊപ്പം വലിയ തോതിൽ ജനങ്ങളെ ശാക്തീകരിക്കുന്നത് എങ്ങനെയെന്നും, സാമ്പത്തിക സേവനങ്ങളെ കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതുമാക്കുന്നതെങ്ങനെ എന്നും ഞങ്ങൾ ചർച്ചചെയ്തു.
കൂട്ടാളികളായ രാജ്യങ്ങളുമായി ലോകമെമ്പാടും അനുഭവങ്ങൾ പങ്കിടുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുന്നു.
@UNSGSA”
Delighted to meet Her Majesty Queen Máxima of the Netherlands, who is also the UN Secretary General’s Special Advocate for Financial Health and a long-standing global voice for financial inclusion.
We discussed how India’s Digital Public Infrastructure led revolution is making… pic.twitter.com/xlbqHwHqBf
— Narendra Modi (@narendramodi) June 25, 2026
-SK-
Delighted to meet Her Majesty Queen Máxima of the Netherlands, who is also the UN Secretary General's Special Advocate for Financial Health and a long-standing global voice for financial inclusion.
— Narendra Modi (@narendramodi) June 25, 2026
We discussed how India’s Digital Public Infrastructure led revolution is making… pic.twitter.com/xlbqHwHqBf