പിഎം ഇന്ത്യ
ഫിജി ഹൈക്കമ്മീഷനായി ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലെ പ്ലോട്ട്-31-ബിയില്‍ 2800 ചതുരശ്ര മീറ്റര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വാണിജ്യ നിരക്ക് ഈടാക്കുന്നത് ഒഴിവാക്കുന്നതിനും, ഫിജിയിലെ സുവയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥാപിക്കുന്നതിന് ഫിജി മുന്നോട്ടുവച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ ഭൂമി ഏറ്റെടുക്കലിന് ബാധകമാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പശ്ചാത്തലം:
ഫിജിയിലെ സുവയില്‍ ഇന്ത്യന്‍ ഹൈക്കമീഷന്‍ സ്ഥാപിക്കുന്നതിന് പ്രതിവര്‍ഷം 100 ഫിജിയന്‍ ഡോളര്‍ നിരക്കില്‍ ഇന്ത്യയ്ക്ക് 6695 ചതുരശ്ര മീറ്റര്‍ ഭൂമി 99 വര്‍ഷത്തേക്ക് പ്രത്യേക പാട്ടത്തിന് നല്‍കാമെന്ന് 2015 ല്‍ ഫിജി ഗവണ്‍മെന്റ് വാദ്ഗാനം ചെയ്തിരുന്നു. ഇതിനുപകരമായി ഭൂമി കൈമാറണമെന്ന നിര്‍ദ്ദേശവും ഫിജി മുന്നോട്ടു വച്ചിരുന്നു. ഫിജിയുമായുള്ള നയതന്ത്രബന്ധത്തിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് ഫിജി ഹൈക്കമ്മീഷന്‍ സ്ഥാപിക്കാന്‍ വാണിജ്യ നിരക്ക് ഒഴിവാക്കി വസ്തു അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയായിരുന്നു.