പിഎം ഇന്ത്യ
വികസന നയ, പ്രോത്സാഹന വകുപ്പിന്റെ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
(എ) 2025 ആകുമ്പോഴേക്കും ദ്വാരകയില്‍ 25,703 കോടി രൂപ പ്രതീക്ഷിത ചെലവില്‍ ദ്വാരകയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലും അല്ലാതെയുമായി എക്‌സിബിഷന്‍, കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍, വേദി, ഗതാഗത സംവിധാനം, മെട്രോ-ദേശീയപാത കണക്റ്റിവിറ്റി, ഹോട്ടലുകള്‍, ഓഫീസ്, ചില്ലറവില്‍പനകേന്ദ്രങ്ങള്‍ എന്നിവയോടുകൂടിയ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും.
(ബി) പദ്ധതി നടപ്പാക്കുന്നതിനായി വ്യവസായ നയം, പ്രോത്സാഹനം വകുപ്പ് മുഖാന്തിരം ഗവണ്‍മെന്റിന് നൂറു ശതമാനം ഓഹരിയുള്ള പ്രത്യേകോദ്ദേശ്യ സംവിധാന(എസ്.പി.വി.)മായി പുതിയ ഗവണ്‍മെന്റ് കമ്പനി രൂപീകരിക്കും. മൂന്നു വര്‍ഷത്തേക്ക് ഓഹരിത്തുകയിനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് 2037.30 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കും.
(സി) ഗവണ്‍മെന്റ് ജാമ്യം നില്‍ക്കുന്ന വായ്പയിലൂടെ 1,381 കോടി രൂപയും ഗവണ്‍മെന്റ് ഭൂമിയില്‍നിന്നും അതോടൊപ്പം എസ്.പി.വി. വാര്‍ഷിക പദ്ധതി വരുമാനത്തില്‍നിന്നുമായി 4,000 കോടി രൂപയും കണ്ടെത്തും.
(ഡി) ആദ്യത്തെ പത്തു വര്‍ഷത്തേക്ക് ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനം തുക, ഒരു വര്‍ഷത്തേക്കു കുറഞ്ഞത് അഞ്ചു കോടി രൂപയും പരമാവധി പത്തു കോടി രൂപയുമെന്ന പരിധിക്കു വിധേയമായി, വാര്‍ഷിക ഫീസ് പ്രകാരം ഡി.എം.ഐ.സി.ഡി.സി. ആയിരിക്കും വിജ്ഞാന പങ്കാളി.
(ഇ) വിശദമായ പ്രതീക്ഷിത ചെലവ്, പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ നിര്‍ണയിക്കല്‍, പദ്ധതി ഘട്ടങ്ങളായി തിരിക്കല്‍, സാധ്യതകളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ അംഗീകൃത ഫണ്ട് പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തീരുമാനിക്കാനുള്ള അധികാരം എസ്.പി.വി. ബോര്‍ഡിന് ഉണ്ടായിരിക്കും. വായ്പയിലൂടെയും മറ്റുമായി ഫണ്ട് കണ്ടെത്താനുള്ള അധികാരവും എസ്.പി.വിക്കു നല്‍കും.
എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ആദ്യഘട്ടം 2019 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാനാണു പദ്ധതി. ഇതു പൊതുസ്വകാര്യപങ്കാളിത്ത പദ്ധതി അല്ലാതെയാണു നടപ്പാക്കുക. രണ്ടാം ഘട്ടം 2025 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കും. ഹോട്ടലുകളും ചില്ലറവില്‍പനകേന്ദ്രവും ഓഫീസുകളും ഉള്‍പ്പെടുന്ന ഈ പദ്ധതി പൊതുസ്വകാര്യപങ്കാളിത്ത രീതിയിലായിരിക്കും നടപ്പാക്കുക.
പദ്ധതി പൂര്‍ത്തിയായാല്‍ നൂറിലേറെ വന്‍കിട രാജ്യാന്തര, ആഭ്യന്തര പ്രദര്‍ശനങ്ങള്‍ക്കു പ്രതിവര്‍ഷം വേദിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഘട്ടം പൂര്‍ത്തായാകുമ്പോഴേക്കും ഒരു കോടി പേരും രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും 2.3 കോടി പേരും സന്ദര്‍ശകരായി പ്രതിവര്‍ഷം എത്തുമെന്നാണു കണക്ക്.
പദ്ധതിയിലൂടെ അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കപ്പെടുന്നു.
*****