പിഎം ഇന്ത്യ
സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന ജി-4 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടുന്ന ജി-4 രാജ്യങ്ങളുടെ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ യു.എന്‍. രക്ഷാ സമിതിയുടെ പരിഷ്‌കരണത്തില്‍ കേന്ദ്രീകരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി സാന്‍ഹോസിലേക്ക് തിരിക്കും. ടെസ്‌ല മോട്ടോര്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പ്രമുഖ ഐ.ടി. കമ്പനിയുടെ തലവന്മാരായ ടിം. കുക്ക് (ആപ്പിള്‍) സത്യ നാദെല്ല (മൈക്രോസോഫ്റ്റ്) സുന്ദര്‍ പിച്ചൈ (ഗൂഗിള്‍) ശന്തനു നാരായണ്‍ (അഡോബ്) എന്നിവരുമായി കൂടി ക്കാഴ്ച നടത്തും. ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സാങ്കേതിക വിദ്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പ്രഭാഷണം നടത്തും.