പിഎം ഇന്ത്യ
പഞ്ചാബിലെ നഭയിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ ബഫലോസ് (സിഐആര്‍ബി) ഉപ ക്യാംപസിലെ 72 ഏക്കര്‍ 3 മാര്‍ല സ്ഥലം പഞ്ചാബ് ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വകുപ്പിന് പാട്ടമൊഴിവാക്കി തിരികെ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പട്യാലയിലെ റൗണിയില്‍ അത്യാധുനിക കന്നുകാലി ഫാം രൂപീകരിക്കുന്നതിനായാണ് ഭൂമി തിരികെ നല്‍കുന്നത്. പഞ്ചാബ് ഗവണ്‍മെന്റിന്റെ ഉത്തരവു പ്രകാരമുള്ള അത്യാധുനിക കന്നുകാലി ഫാമിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുകയാണ്. എന്നാല്‍ 300 കന്നുകാലികളെ പരിപാലിക്കുന്നതിന് ആവശ്യമായത്ര ഭൂമി ഫാമിന്റെ പക്കലില്ലാത്തതിനാല്‍ സിഐആര്‍ബിയ്ക്ക് പാട്ടത്തിനു നല്‍കിയ ഭൂമി പഞ്ചാബ് ഗവണ്‍മെന്റ് തിരികെ ചോദിക്കുകയായിരുന്നു.