Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെ സഹകരണത്തിന് ഇന്ത്യാ-ഇറാന്‍ ധാരണാപത്രത്തിന് അംഗീകാരം


പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ഇറാനും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഗുണങ്ങള്‍:-പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ധാരണാപത്രത്തിലൂടെ സാധിക്കും. സാംസ്‌ക്കാരിക പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് ഇരു രാജ്യങ്ങളേയും സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്.

പശ്ചാത്തലം:
ആഗോള ആരോഗ്യ പരിപ്രേക്ഷ്യത്തില്‍ വളരെയധികം പ്രധാന്യം വഹിക്കുന്ന നിരവധി പരമ്പരാഗത ഔഷധസസ്യങ്ങളുള്‍പ്പെടെ വളരെ വികസിതമായ ഒരു പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനം കൊണ്ട് അനുഗൃഹീതമാണ് ഇന്ത്യ.
ഭാഷ, സംസ്‌ക്കാരം, പാരമ്പര്യം, ഔഷധസസ്യങ്ങളുടെ ഉപയോഗത്തിലെ പൈതൃകം എന്നിവയില്‍ ഇന്ത്യയും ഇറാനും നിരവധി പൊതു സ്വഭാവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും വളരെ വിശാലമായ ജൈവവൈവിദ്ധ്യമുണ്ട്. ഒപ്പം പാരമ്പര്യ വൈദ്യശാസ്ത്ര സമ്പ്രദായത്തില്‍ നിരന്തരം ഉപയോഗിക്കുന്ന നിരവധി അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ രാജ്യങ്ങള്‍. മികച്ച അടിസ്ഥാനസൗകര്യവും ആധുനിക നിര്‍മ്മാണ യൂണിറ്റുകളും പിന്താങ്ങുന്ന ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയെ ഈ രംഗത്തെ യഥാര്‍ത്ഥ നേതാവായി ഇറാന്‍ അംഗീകരിച്ചിട്ടുണ്ട്.
ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളെ ആഗോളീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അനുമതി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുഷ് മന്ത്രാലയത്തിനുണ്ട്. ഇതുപയോഗിച്ചുകൊണ്ട് ചൈന, മലേഷ്യ, ട്രിനിഡാഡ് ആന്റ് ടുബാഗോ, ഹംഗറി, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, മംഗോളിയ എന്നീ രാജ്യങ്ങളുമായി പാരമ്പര്യ വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്ക് വേണ്ടി കാര്യക്ഷമമായ ധാരണാപത്രങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുമായി മറ്റൊരു ധാരണാപത്രത്തില്‍ ഏര്‍പ്പെടാനുള്ള നിര്‍ദ്ദേശവും മുന്നിലുണ്ട്.