Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിഷ്കരണങ്ങളും കാര്യക്ഷമമായ വിതരണവും ഭരണത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട ഒരു പരിവർത്തന യാത്രയെ എടുത്തുകാട്ടി കേന്ദ്രമന്ത്രി എഴുതിയ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


ഭരണത്തിൽ പരിഷ്കരണങ്ങൾക്കും കാര്യക്ഷമമായ വിതരണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഒരു പരിവർത്തന യാത്രയെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ക്ഷേമ പ്രവർത്തനങ്ങളുടെ വ്യാപനം, സാമ്പത്തിക ഉൾപ്പെടുത്തൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെക്കുറിച്ച് ലേഖനത്തിൽ പ്രതിപാദിക്കുന്നു. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഈ സമീപനം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് കരുത്തുപകരുകയും വികസനം ത്വരിതപ്പെടുത്തുകയും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ആത്മവിശ്വാസം പുതുക്കുകയും ചെയ്തതായി ലേഖനം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“കേന്ദ്രമന്ത്രി ശ്രീ ശ്രീ പിയൂഷ് ഗോയൽ എഴുതിയ ഈ ലേഖനം പരിഷ്കരണങ്ങളും കാര്യക്ഷമമായ വിതരണവും ഭരണത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ട ഒരു പരിവർത്തന യാത്രയെക്കുറിച്ച് പ്രതിപാദിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങളുടെ വ്യാപനം, സാമ്പത്തിക ഉൾപ്പെടുത്തൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, സംരംഭകത്വം, അടിസ്ഥാന സൗകര്യം എന്നിവയെ പരാമർശിച്ചുകൊണ്ട്, ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഈ സമീപനം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് കരുത്തുപകരുകയും വികസനം ത്വരിതപ്പെടുത്തുകയും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ആത്മവിശ്വാസം പുതുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കുന്നു.”

 

-SK-